കണ്ണൂരിൽ നിരവധി കേസുകളിലെ പ്രതിയെ കാപ്പ ചുമത്തി അറസ്റ്റു ചെയ്തു

നിരവധി കേസിലെ പ്രതിയായ കണ്ണൂർ തായത്തെരു സ്വദേശിയായ യുവാവിനെ കാപ്പ കേസ് ചുമത്തി അറസ്റ്റു ചെയ്തു. കണ്ണൂർ ജില്ലാ കലക്ടറുടെ ഉത്തരവ് പ്രകാരം കണ്ണൂർ സിറ്റി പൊലിസ് കമ്മിഷണറുടെ അന്വേഷണ റിപ്പോർട്ടിലാണ് തായത്തെരുവിലെ ഉസ്സൻ കുട്ടി ഹൗസിൽ കല്ല് ജംഷി യെന്ന ജംഷീറിനെ (38) യാണ് കണ്ണൂർ സിറ്റി പൊലിസ് ഇൻസ്പെക്ടർ സനൽകുമാർ അറസ്റ്റുചെയ്തത്.

 

കണ്ണൂർ: നിരവധി കേസിലെ പ്രതിയായ കണ്ണൂർ തായത്തെരു സ്വദേശിയായ യുവാവിനെ കാപ്പ കേസ് ചുമത്തി അറസ്റ്റു ചെയ്തു. കണ്ണൂർ ജില്ലാ കലക്ടറുടെ ഉത്തരവ് പ്രകാരം കണ്ണൂർ സിറ്റി പൊലിസ് കമ്മിഷണറുടെ അന്വേഷണ റിപ്പോർട്ടിലാണ് തായത്തെരുവിലെ ഉസ്സൻ കുട്ടി ഹൗസിൽ കല്ല് ജംഷി യെന്ന ജംഷീറിനെ (38) യാണ് കണ്ണൂർ സിറ്റി പൊലിസ് ഇൻസ്പെക്ടർ സനൽകുമാർ അറസ്റ്റുചെയ്തത്. ഇയാളെ പിന്നീട് കണ്ണൂർ കോടതിയിൽ ഹാജരാക്കി കണ്ണൂർ സെൻട്രൽ ജയിലിൽ അടച്ചു കൊലപാതകം, കൊലപാതക ശ്രമം ഉൾപ്പെടെയുള്ള നിരവധി കേസുകളിലെ പ്രതിയാണ് ജംഷീറെന്ന് പൊലിസ് അറിയിച്ചു.