കണ്ണൂരിൽ മയക്കുമരുന്ന് കേസിൽ ജാമ്യത്തിൽ ഇറങ്ങിയ യുവതിയെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
മയക്ക് മരുന്ന് കേസിൽ ജാമ്യത്തിൽ കഴിയുകയായിരുന്ന യുവതിയെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കക്കാട് പള്ളിമുക്കിൽ വാടകക്ക് താമസിച്ചു വന്ന സി ടി ബൾക്കീസിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
കണ്ണൂർ : മയക്ക് മരുന്ന് കേസിൽ ജാമ്യത്തിൽ കഴിയുകയായിരുന്ന യുവതിയെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കക്കാട് പള്ളിമുക്കിൽ വാടകക്ക് താമസിച്ചു വന്ന സി ടി ബൾക്കീസിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. 2022 ൽ കണ്ണൂരിൽ പാർസൽ വഴി കൊണ്ട് വന്ന രണ്ടു കിലോയോളം എം.ഡി.എം.എ പിടികൂടിയ കേസിലെ ഒന്നാം പ്രതിയാണ് ബൾക്കീസ്.
മൂന്ന് വർഷത്തിലധികം ജയിലിൽ കഴിഞ്ഞ പ്രതിക്ക് ഒക്ടോബറിലാണ് ജാമ്യം ലഭിച്ചത്. കാപ്പാട് സി.പി സ്‌റ്റോറിലെ ഡാഫോഡിൽസ് വില്ലയിൽ താമസിക്കുന്ന അഫ്‌സലിൻ്റെ(38) ഭാര്യയാണ് ബൾക്കിസ്. ബംഗ്ളൂരിൽ നിന്നും മടങ്ങുന്ന ടൂറിസ്റ്റ് ബസിൽ തുണിത്തരങ്ങളുടെ ബോക്‌സിൽ എം.ഡി. എം. എയും ബ്രൗൺഷുഗറും കറുപ്പുമെത്തിച്ചു നൽകിയത് അഫ്‌സലിന്റെ അടുത്ത ബന്ധുവും സുഹൃത്തുമായ നിസാമാണെന്നു വ്യക്തമായതിനെ തുടർന്ന് ഇയാളെയും അറസ്റ്റുചെയ്തിരുന്നു.
ഗൂഗിൾ പേവഴിയാണ് നിസാം ഇവരുമായി സാമ്പത്തിക ഇടപാടുകൾ നടത്തിയത്. മയക്കുമരുന്ന് ബാൾക്കീസിൽ നിന്നും വാങ്ങുന്നവരും ഗൂഗിൾ പേവഴിയാണ് നിസാമിന് പണം കൈമാറിയത്. ബൾക്കീസിന്റെ ഫോൺ പരിശോധിച്ചതിൽ നിന്നും ഇയാളുമായി പലതവണ സാമ്പത്തിക ഇടപാടുകൾ നടത്തിയതായി തെളിഞ്ഞിരുന്നു. ബൾക്കീസിന്റെ അടുത്ത ബന്ധുകൂടിയാണ് നിസാം.