കണ്ണൂർ ഭാര്യയേയും ഭാര്യാമാതാവിനെയും പെട്രോൾ ഒഴിച്ചു തീകൊളുത്തി കൊല്ലാൻ ശ്രമിച്ച യുവാവ് മരിച്ചു
കരിവെള്ളൂരിൽ വിവാഹമോചനത്തിന് ഭാര്യ കേസ് കൊടുത്ത വിരോധത്തിൽ ഭാര്യയേയും അമ്മായിഅമ്മയേയും പെട്രോൾ ഒഴിച്ചു തീകൊളുത്തി കൊല്ലാൻ ശ്രമിച്ച യുവാവ് മരിച്ചു.
കരിവെള്ളൂർ: കരിവെള്ളൂരിൽ വിവാഹമോചനത്തിന് ഭാര്യ കേസ് കൊടുത്ത വിരോധത്തിൽ ഭാര്യയേയും അമ്മായിഅമ്മയേയും പെട്രോൾ ഒഴിച്ചു തീകൊളുത്തി കൊല്ലാൻ ശ്രമിച്ച യുവാവ് മരിച്ചു.പെരളം സ്വാമിമുക്ക് വരീക്കരയിലെ സി.വി.സനൽകുമാറാണ്(46)മരിച്ചത്.ഞായറാഴ്ച്ച രാത്രി 10 മണിയോടെയാണ് സംഭവം.
കരിവെള്ളൂർ കൂക്കാനം മുത്തപ്പൻ ക്ഷേത്രത്തിനു സമീപത്തെ വലിയ വളപ്പിൽ ഹൗസിൽ പി.പത്മിനി (56), മകൾ പി.പ്രജിഷ (37)എന്നിവരെയാണ് സനൽകുമാർ പെട്രോൾ ഒഴിച്ച് തീകൊളുത്തി കൊല്ലാൻ ശ്രമിച്ചത്.പ്രജിഷ വിവാഹമോചനത്തിനു ഭർത്താവിനെതിരെ കേസ് കൊടുത്ത വിരോധത്തിലായിരുന്നു സംഭവം.ഗുരുതരമായി പൊള്ളലേറ്റ ഇരുവരെയും പയ്യന്നൂരിലെ ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം കണ്ണൂരിലെ ബേബി മെമ്മോറിയൽ ആശുപത്രിയിലെ തീവ്രപരിചരണവിഭാഗത്തിൽ പ്രവേശിപ്പിച്ചരിക്കയാണ്.
പെട്രോൾ ഒഴിച്ച് തീകൊളുത്തുന്നതിനിടെ ഗുരുതരമായി പൊള്ളലേറ്റ സനൽകുമാറിനെ പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരുന്നുവെങ്കിലും ഇന്ന് പുലർച്ച അഞ്ച് മണിയോടെ മരണമടഞ്ഞു.തീപിടുത്തത്തിൽ നിന്നും ഗൃഹനാഥനായ പ്രഭാകരനും പേരകുട്ടികളും തലനാരിഴവ്യത്യാസത്തിലാണ് രക്ഷപ്പെട്ടത്.ഘനശ്യം, നിദാസ എന്നിവരാണ് സനൽകുമാറിന്റെ മക്കൾ. സഹോദരങ്ങൾ: ണിൽകുമാർ, സുനിൽകുമാർ.