കണ്ണൂരിൽ വിവാഹസംഘം സഞ്ചരിച്ച കാറിന് ബസിലിടിച്ച് തീപ്പിടിച്ചു : വധൂവരൻമാർ ഉൾപെടെ നാല് പേർക്ക് പരുക്കേറ്റു

കരിവെള്ളൂർ ഓണക്കുന്നിൽ ബസ്സിന് പിന്നിൽ വിവാഹസംഘം സഞ്ചരിച്ച കാർ ഇടിച്ച് തീപിടിച്ചു.വരനും വധുവും ഉൾപ്പെടെ നാല് പേർക്ക് നിസാര പരിക്കേറ്റു.

 

കണ്ണൂർ : കരിവെള്ളൂർ ഓണക്കുന്നിൽ ബസ്സിന് പിന്നിൽ വിവാഹസംഘം സഞ്ചരിച്ച കാർ ഇടിച്ച് തീപിടിച്ചു.വരനും വധുവും ഉൾപ്പെടെ നാല് പേർക്ക് നിസാര പരിക്കേറ്റു.അപകടത്തിൽ പെട്ടത് കാസർക്കോടു നിന്നും അഞ്ചരക്കണ്ടിയിലേക്ക് പോകുകയായിരുന്ന വിവാഹ സംഘം സഞ്ചരിച്ച വാഹനം. ഫയർഫോഴ്സെത്തി തീയണച്ചു. കാറിൻ്റെ മുൻഭാഗം കത്തി നശിച്ചിട്ടുണ്ട്.