കണ്ണൂർ വേവ് സ് പുരസ്കാര വിതരണം ഒക്ടോബർ 24 ന് കണ്ണൂരിൽ
കണ്ണൂരിൻ്റെ സാമൂഹ്യ സാംസ്കാരിക കലാരംഗത്ത് നിറഞ്ഞ സാന്നിദ്ധ്യമായകണ്ണൂർ വേവ്സ് കലാസാംസ്കാരിക ട്രസ്റ്റ്. നീലാംബരി മ്യൂസിക് ക്ലബ് എന്നിവയുടെ വാർഷികാഘോഷം കണ്ണൂർ ശിക്ഷക് സദൻ ഓഡിറ്റോറിയത്തിൽ ഒക്ടോബർ 24 ന് വൈകുന്നേരം അഞ്ച് മണിക്ക് നടക്കും.
കണ്ണൂർ: കണ്ണൂരിൻ്റെ സാമൂഹ്യ സാംസ്കാരിക കലാരംഗത്ത് നിറഞ്ഞ സാന്നിദ്ധ്യമായകണ്ണൂർ വേവ്സ് കലാസാംസ്കാരിക ട്രസ്റ്റ്. നീലാംബരി മ്യൂസിക് ക്ലബ് എന്നിവയുടെ വാർഷികാഘോഷം കണ്ണൂർ ശിക്ഷക് സദൻ ഓഡിറ്റോറിയത്തിൽ ഒക്ടോബർ 24 ന് വൈകുന്നേരം അഞ്ച് മണിക്ക് നടക്കും. കണ്ണൂരിലെ വ്യാവസായിക രംഗത്ത് പ്രമുഖരായ ധനലക്ഷ്മി ഗ്രൂപ്പിന്റെ ചെയർമാനായിരുന്ന സി. എം. ഭരതൻ്റെ പേരിലുള്ള സ്മാരക പുരസ്കാരം മികച്ച വ്യവസായിയും മാതൃഭൂമി ജോയിൻ്റ് മാനേജിങ്ങ് എഡിറ്ററും. പി.വി.എസ് ഗ്രൂപ്പിൻ്റെ എംഡിയുമായ പി. വി. നിധീഷ് ചന്ദ്രന് നൽകി ആദരിക്കും.
അഡ്വ: ടി.ഒ. മോഹനൻ എം.എൽ.എ. പരിപാടി ഉദ്ഘാടനം ചെയ്യും. പുരസ്കാര സമർപ്പണം മേയർ അഡ്വ: പി. ഇന്ദിര നിർവ്വഹിക്കും
ഫോക് ലോർ അക്കാദമി ചെയർമാൻ വി. കെ. സുരേഷ് ബാബുവിനെ ചടങ്ങിൽ ആദരിക്കുംതുടർന്ന് സംഗീത കലാക്ഷേത്രം വിദ്യാർത്ഥികളുടെ നൃത്ത സന്ധ്യ അരങ്ങേറുമെന്ന് സംഘാടകർ അറിയിച്ചു. പ്രസിഡൻ്റ് കെ.പി ശ്രീശൻ, എം. സി സുരേഷ് കുമാർ, ജനറൽ സെക്രട്ടറി ഒ എൻ ശേഖരൻ , എം ആർ അഷ്റഫ് . പി.വി ജയരാമൻ എന്നിവർ പങ്കെടുത്തു.