കേരള ഫുട്‌ബോള്‍ അസോസിയേഷന്റെ മികച്ച പരിശീലകനുള്ള അവാര്‍ഡ് കണ്ണൂര്‍ വാരിയേഴ്‌സ് എഫ്‌സി സഹപരിശീലകന്‍ ഷഫീഖ് ഹസ്സന്
കേരള ഫുട്‌ബോള്‍ അസോസിയേഷന്റെ മികച്ച പരിശീലകനുള്ള അവാര്‍ഡ് കണ്ണൂര്‍ വാരിയേഴ്‌സ് എഫ്‌സി സഹപരിശീലകന്‍ ഷഫീഖ് ഹസ്സന് മഠത്തിലിന്. 2025-26 സീസണില്‍ അസ്സാമില്‍ വെച്ച് നടന്ന 79-ാമത് ദേശീയ സന്തോഷ് ട്രോഫി ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തിന്റെ മുഖ്യപരിശീലകനായ ഷഫീഖ് ടീമിനെ റണ്ണറപ്പാക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചിരുന്നു.
Aug 22, 2026, 18:11 IST
കണ്ണൂര്‍: കേരള ഫുട്‌ബോള്‍ അസോസിയേഷന്റെ മികച്ച പരിശീലകനുള്ള അവാര്‍ഡ് കണ്ണൂര്‍ വാരിയേഴ്‌സ് എഫ്‌സി സഹപരിശീലകന്‍ ഷഫീഖ് ഹസ്സന് മഠത്തിലിന്. 2025-26 സീസണില്‍ അസ്സാമില്‍ വെച്ച് നടന്ന 79-ാമത് ദേശീയ സന്തോഷ് ട്രോഫി ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തിന്റെ മുഖ്യപരിശീലകനായ ഷഫീഖ് ടീമിനെ റണ്ണറപ്പാക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചിരുന്നു.
അതോടൊപ്പം സൂപ്പര്‍ ലീഗ് കേരള കിരീടം നേടിയ കണ്ണൂര്‍ വാരിയേഴ്‌സ് ടീമിന്റെ സഹപരിശീലകനുമാണ്. ഉത്തരാഖണ്ഡില്‍ നടന്ന 38 ാമത് ദേശീയ ഗെയിംസില്‍ 27 വര്‍ഷത്തിന് ശേഷം സ്വര്‍ണമെഡല്‍ നേടിയ കേരള ടീമിന്റെ മുഖ്യപരിശീലകനും 2025 ല്‍ നടന്ന അണ്ടര്‍ 19 സാഫ് കപ്പില്‍ ജേതാക്കളായ ഇന്ത്യന്‍ ടീമിന്റെ സഹപരിശീലകനുമായിരുന്നു. എ.ഐ.എഫ്.എഫിന്റെ ലൈസന്‍സ് കോഴ്‌സ് ഇന്‍സ്ട്രക്ടറുമാണ്. വയനാട് മേപ്പാടി സ്വദേശിയാണ്.