രാഗസന്ധ്യ സംഗീത കൂട്ടായ്മ ഒരുക്കുന്ന വിഷു സംഗീതോത്സവം; ഏപ്രിൽ 10 മുതൽ 13 വരെ തളിപ്പറമ്പ് ടൗൺ സ്ക്വയറിൽ
എം വി ആർ ആയുർവേദ മെഡിക്കൽ കോളേജിന്റെ ഭാഗമായുള്ള ഇല റെസ്റ്റോറന്റ്റിൽ സംഗീതപ്രേമികൾക്കായി രൂപംകൊണ്ട 'രാഗസന്ധ്യ' സംഗീത കൂട്ടായ്മയുടെ നേതൃത്വത്തിൽ വിഷു ആഘോഷങ്ങളുടെ ഭാഗമായി 'വിഷു സംഗീതോത്സവം' സംഘടിപ്പിക്കുന്നു. ഏപ്രിൽ 10 മുതൽ 13 വരെ ദിവസവും വൈകിട്ട് 6 മണി മുതൽ തളിപ്പറമ്പ് ടൗൺ സ്ക്വയറിൽ വച്ച് പരിപാടികൾ അരങ്ങേറും.
പരിപാടിയുടെ ഭാഗമായി വിവിധ സംഗീത-നൃത്ത പരിപാടികളും വിവിധ കലാരംഗങ്ങളിലുള്ള ആളുകളുടെ പ്രകടനങ്ങളും അരങ്ങേറുന്നതാണ്
തളിപ്പറമ്പ്: എം വി ആർ ആയുർവേദ മെഡിക്കൽ കോളേജിന്റെ ഭാഗമായുള്ള ഇല റെസ്റ്റോറന്റ്റിൽ സംഗീതപ്രേമികൾക്കായി രൂപംകൊണ്ട 'രാഗസന്ധ്യ' സംഗീത കൂട്ടായ്മയുടെ നേതൃത്വത്തിൽ വിഷു ആഘോഷങ്ങളുടെ ഭാഗമായി 'വിഷു സംഗീതോത്സവം' സംഘടിപ്പിക്കുന്നു. ഏപ്രിൽ 10 മുതൽ 13 വരെ ദിവസവും വൈകിട്ട് 6 മണി മുതൽ തളിപ്പറമ്പ് ടൗൺ സ്ക്വയറിൽ വച്ച് പരിപാടികൾ അരങ്ങേറും.
പരിപാടിയുടെ ഭാഗമായി വിവിധ സംഗീത-നൃത്ത പരിപാടികളും വിവിധ കലാരംഗങ്ങളിലുള്ള ആളുകളുടെ പ്രകടനങ്ങളും അരങ്ങേറുന്നതാണ്. തിരുവാതിര, ഒപ്പന, കൈകൊട്ടിക്കളി, ഏക കഥാപാത്ര നാടകങ്ങൾ തുടങ്ങി വിവിധ കലാ പരിപാടികളും സംഘടിപ്പിക്കും. സംഗീത-നൃത്തപരിപാടികൾക്കൊപ്പം എഴുത്തിനും കവിതയ്ക്കും വേദിയൊരുക്കുന്ന പരിപാടികളും ഉണ്ടാകും.
ഏപ്രിൽ 10 വൈകുന്നേരം 6 മണിക്ക് പ്രശസ്‌ത കവി മാധവൻ പുറച്ചേരിയും പ്രശസ്‌ത എഴുത്തുകാരി ഡോ. എം എ മുംതാസും പങ്കെടുക്കുന്ന 'എൻ്റെ പുസ്‌തകം' എന്ന പേരിലുള്ള പ്രത്യേക സെഷനിൽ, അവരുടെ കൃതികളെ കുറിച്ചുള്ള ചർച്ചകളും ഉണ്ടായിരിക്കും. തളിപ്പറമ്പ് മന്ത്ര മ്യൂസിക് അക്കാദമിയിലെ ഗായകരും ബക്കളം വയൽതീരം സ്നേഹതീരം കൂട്ടായ്‌മയിലെ ഗായകരും സംഗീതോത്സവത്തിൽ പങ്കെടുക്കും.
സംഗീതത്തെ പ്രേമിക്കുന്നവർക്കും പ്രൊഫഷണൽ ഗായകർ, മറ്റു കലാകാരന്മാർ, സംഗീത ആസ്വാദകർ തുടങ്ങിയവർക്കുമിടയിൽ വലിയ പിന്തുണ നേടിയ രാഗസന്ധ്യ, നിരവധി തവണ കലാപരിപാടികൾ നടത്തി നിരവധി പ്രതിഭകളെ പൊതുജനങ്ങൾക്ക് പരിചയപ്പെടുത്തുകയും വലിയ വേദികളിലേക്ക് കൈപിടിച്ചുയർത്തുകയും ചെയ്തിട്ടുണ്ട്.
ഗായകർക്കും മറ്റ് കലാകാരന്മാർക്കും അവരുടെ കഴിവുകൾ അവതരിപ്പിക്കാനുള്ള അനുയോജ്യമായ വേദിയൊരുക്കുകയാണ് രാഗസന്ധ്യ സംഗീത കൂട്ടായ്‌മയുടെ പ്രധാന ലക്ഷ്യം. ഇപ്പോൾ 200 ലധികം അംഗങ്ങൾ ഈ കൂട്ടായ്‌മയുടെ ഭാഗമാണ്. പത്രസമ്മേളനത്തിൽ സംഘാടകസമിതി ചെയർമാൻ പ്രൊഫ. ഇ. കുഞ്ഞിരാമൻ, വൈസ് ചെയർമാൻ ബാലു മുയ്യം, ജനറൽ കൺവീനർ ആദർശ്. എ, പ്രോഗ്രാം കമ്മിറ്റി കൺവീനർ നിഷാദ്, പ്രോഗ്രാം കമ്മിറ്റി ജോ.കൺവീനർ സുജാത പറശ്ശിനി എന്നിവർ പങ്കെടുത്തു.