കണ്ണൂരിൽ കല്ല്യാണ വീട്ടിൽ നിന്നും വീഡിയോ ഗ്രാഫറെ മർദ്ദിച്ചതിന് നാല് പേർക്കെതിരെ കേസെടുത്തു
കല്യാണവീട്ടില്‍ വീഡിയോ എടുക്കാനെത്തിയ യുവാവിനെ മര്‍ദ്ദിച്ച സംഭവത്തില്‍ നാലുപേര്‍ക്കെതിരെ കേസ്.നടുവില്‍ മണ്ടളത്തെ വടക്കേതകിടിയില്‍ അലക്‌സ് തോമസിനാണ്(31)മര്‍ദ്ദനമേറ്റത്. ജനുവരി 11 രാത്രി 8.15 നാണ് സംഭവം.
Updated: Jan 13, 2026, 18:46 IST
ശ്രീകണ്ഠാപുരം: കല്യാണവീട്ടില്‍ വീഡിയോ എടുക്കാനെത്തിയ യുവാവിനെ മര്‍ദ്ദിച്ച സംഭവത്തില്‍ നാലുപേര്‍ക്കെതിരെ കേസ്.നടുവില്‍ മണ്ടളത്തെ വടക്കേതകിടിയില്‍ അലക്‌സ് തോമസിനാണ്(31)മര്‍ദ്ദനമേറ്റത്. ജനുവരി 11 രാത്രി 8.15 നാണ് സംഭവം.
ശ്രീകണ്ഠാപുരം കൊട്ടൂര്‍വയലിലെ ജോയല്‍ എന്നയാളുടെ വീട്ടില്‍ കല്യാണ വീഡിയോ എടുക്കാനെത്തിയതായിരുന്നു അലക്‌സ്.കല്യാണവീട്ടില്‍ സൗണ്ട് ബോക്‌സില്‍ വെച്ച പാട്ടിന്റെ ശബ്ദം കുറക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ നാലംഗസംഘം തടഞ്ഞുനിര്‍ത്തി മര്‍ദ്ദിച്ചതായാണ് പരാതി.കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയുണ്ട്. അലക്‌സിന്റെ 3 പവന്‍മാല നഷ്ടപ്പെട്ടതായും പരാതിയില്‍ പറയുന്നു.ശ്രീകണ്ഠാപുരം പോലീസ് കേസെടുത്തു.