തളിപ്പറമ്പ് നിയോജക മണ്ഡലത്തിലെ 25 കുട്ടികളുടെ IAS പഠനത്തിന് 25 ലക്ഷം രൂപ മാറ്റി വെച്ച് എം എൽ എ ടി. കെ. ഗോവിന്ദൻ

നിയോജക മണ്ഡലത്തിലെ വിദ്യാഭ്യാസ പദ്ധതിയായ 'ചേഞ്ച്' (Change)-ന്റെ ഭാഗമായി 25 വിദ്യാർത്ഥികൾക്ക് സൗജന്യ ഐ.എ.എസ് പരിശീലനം നൽകുന്നതിനായി 25 ലക്ഷം രൂപ വകയിരുത്തി ടി. കെ. ഗോവിന്ദൻ മാസ്റ്റർ എം.എൽ.എ. ഒൻപത് മാസം നീണ്ടുനിൽക്കുന്ന തീവ്ര പരിശീലനത്തിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണ ചടങ്ങ് കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ പ്രൊഫ. ഡോ. കെ. കെ. സജു ഉദ്ഘാടനം ചെയ്തു.

 

തളിപ്പറമ്പ്: നിയോജക മണ്ഡലത്തിലെ വിദ്യാഭ്യാസ പദ്ധതിയായ 'ചേഞ്ച്' (Change)-ന്റെ ഭാഗമായി 25 വിദ്യാർത്ഥികൾക്ക് സൗജന്യ ഐ.എ.എസ് പരിശീലനം നൽകുന്നതിനായി 25 ലക്ഷം രൂപ വകയിരുത്തി ടി. കെ. ഗോവിന്ദൻ മാസ്റ്റർ എം.എൽ.എ. ഒൻപത് മാസം നീണ്ടുനിൽക്കുന്ന തീവ്ര പരിശീലനത്തിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണ ചടങ്ങ് കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ പ്രൊഫ. ഡോ. കെ. കെ. സജു ഉദ്ഘാടനം ചെയ്തു.

ചടങ്ങിൽ ടി. കെ. ഗോവിന്ദൻ മാസ്റ്റർ എം.എൽ.എ അധ്യക്ഷത വഹിച്ചു. കണ്ണൂർ സർവകലാശാല സിൻഡിക്കേറ്റ് അംഗവും ടെക്നോളജി ഡീനുമായ ഡോ. സന്തോഷ് കുമാർ എം. ബി. ചടങ്ങിൽ പ്രത്യേക പ്രഭാഷണം നടത്തി. പരിശീലന കോഴ്സിനെക്കുറിച്ചുള്ള വിശദാംശങ്ങൾ പാത്ത് വേയ്സ് അക്കാഡമി ഡയറക്ടർ ഗീവർഗീസ് വിശദീകരിച്ചു. കേൾവിക്കാരെ സ്വാഗതം ചെയ്തുകൊണ്ട് കെ. വി. ടി. മുസ്തഫ സംസാരിച്ചു. മണ്ഡലത്തിലെ വിദ്യാർത്ഥികൾക്ക് മികച്ച സിവിൽ സർവീസ് അക്കാദമിക് അവസരങ്ങൾ ഉറപ്പാക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.