വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കണ്ണൂർ സർവ്വകലാശാല അധ്യാപകൻ അറസ്റ്റിൽ
പ്രണയം നടിച്ച് വിദ്യാർത്ഥിനിയെ ചേംബറിലും ലോഡ്ജിലുമെത്തിച്ച് പീഡിപ്പിച്ച കണ്ണൂർ സർവ്വകലാശാല അധ്യാപകൻ റിമാൻഡിൽ 'കണ്ണൂർ സർവ്വകലാശാലയുടെ പാലയാട് ക്യാംപസിലാണ്
Jun 19, 2025, 22:40 IST
തലശേരി : പ്രണയം നടിച്ച് വിദ്യാർത്ഥിനിയെ ചേംബറിലും ലോഡ്ജിലുമെത്തിച്ച് പീഡിപ്പിച്ച കണ്ണൂർ സർവ്വകലാശാല അധ്യാപകൻ റിമാൻഡിൽ 'കണ്ണൂർ സർവ്വകലാശാലയുടെ പാലയാട് ക്യാംപസിലാണ് വിദ്യാർത്ഥിനി പീഡിപ്പിക്കപ്പെട്ടത്.
ഇംഗ്ളീഷ് വകുപ്പ് വിഭാഗം മേധാവി കുറ്റ്യാടി സ്വദേശി പ്രൊഫ. കെ.കെ കുഞ്ഞഹമ്മദിനെയാണ് ധർമ്മടം പൊലിസ് അറസ്റ്റ് ചെയ്തത്. ഗവേഷക വിദ്യാർത്ഥിനിയെ അധ്യാപകൻ്റെ ചേംബറിലും തലശേരിയിലെ ലോഡ്ജിലുമെത്തിച്ച് പീഡിപ്പിച്ചുവെന്നാണ് പരാതി .
തലശേരി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. പ്രൊഫസർ കുഞ്ഞഹമ്മദിനെതിരെ നേരത്തെ വിദ്യാർത്ഥിനികളിൽ നിന്നും പരാതിയുയർന്നിരുന്നുവെങ്കിലും ഒതുക്കി തീർക്കുകയായിരുന്നുവെന്ന ആരോപണമുണ്ട്. ഇയാൾക്കെതിരെ വകുപ്പ് തല നടപടി സ്വീകരിക്കുമെന്ന് കണ്ണൂർ സർവ്വകലാശാല അധികൃതർ അറിയിച്ചു.