കണ്ണൂര്‍ സര്‍വ്വകലാശാലാ കോളേജ് യൂണിയന്‍ തിരഞ്ഞെടുപ്പ്; ഭൂരിഭാഗം കോളേജുകളിലുംഎസ് എഫ് ഐക്ക് ഉജ്വല വിജയം

കണ്ണൂർ സര്‍വ്വകലാശാലാ കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ വീണ്ടും കരുത്ത് കാട്ടി എസ് എഫ്‌ ഐ. വിവിധ കോളേജില്‍ ഉജ്വല വിജയമാണ് എസ് എഫ് ഐ നേടിയിരിക്കുന്നത്.

 

കണ്ണൂര്‍ : കണ്ണൂർ സര്‍വ്വകലാശാലാ കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ വീണ്ടും കരുത്ത് കാട്ടി എസ് എഫ്‌ ഐ. വിവിധ കോളേജില്‍ ഉജ്വല വിജയമാണ് എസ് എഫ് ഐ നേടിയിരിക്കുന്നത്. മാടായി കോളേജില്‍ കെ എസ് യു-എം എസ് എഫ് കൂട്ടുക്കെട്ടിനെ പരാജയപ്പെടുത്തി എസ് എഫ് ഐ ചരിത്ര വിജയം കരസ്ഥമാക്കി.

   ബ്രണ്ണന്‍ കോളേജിലും പയ്യന്നൂരിലും കെ എസ് യുവിന്റെ അക്കൗണ്ട് പൂട്ടിച്ച് മുഴുവന്‍ സീറ്റും എസ് എഫ് ഐ പിടിച്ചെടുത്തു. കണ്ണൂര്‍ എസ് എന്‍ കോളേജിലും മുഴുവന്‍ സീറ്റും എസ് എഫ് ഐ നിലനിര്‍ത്തി. ചെറുപുഴ നവജ്യോതി കോളേജില്‍ 14 വര്‍ഷത്തെ കെ എസ് യു കോട്ട തകര്‍ത്ത് ചരിത്രത്തില്‍ ആദ്യമായി യൂണിയന്‍ എസ് എഫ് ഐ പിടിച്ചെടുത്തതായി നേതാക്കൾ അവകാശപ്പെട്ടു. വിജയിച്ച എസ്.എഫ്.ഐ സ്ഥാനാർത്ഥികളുമായി വിവിധ കോളേജ് ക്യാംപസുകളിലും എസ്.എഫ്.ഐ പ്രവർത്തകർ ആഹ്ലാദപ്രകടനം നടത്തി.