സ്വാശ്രയ കോളേജുകളെ അഡ്മിഷൻ പോർട്ടലിൽ നിന്നും ഒഴിവാക്കിയതിനെതിരെ കണ്ണൂർ സർവകലാശാലയിലേക്ക് പ്രതിഷേധ മാർച്ച് നടത്തി
സ്വാശ്രയ ആർട്സ്, സയൻസ് കോളേജുകളെ 2026-27 അഡ്മിഷൻ പോർട്ടലിൽ നിന്നും ഒഴിവാക്കിയതിലും ആർട്സ് ആൻഡ് സയൻസ് കോളേജുകൾക്ക് പുതിയ കോഴ്സുകൾ നൽകാത്തതിലും പ്രതിഷേധിച്ച് സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ കണ്ണൂർ സർവകലാശാലയിലേക്ക് പ്രതിഷേധ മാർച്ച് നടത്തി.
കണ്ണൂർ: സ്വാശ്രയ ആർട്സ്, സയൻസ് കോളേജുകളെ 2026-27 അഡ്മിഷൻ പോർട്ടലിൽ നിന്നും ഒഴിവാക്കിയതിലും ആർട്സ് ആൻഡ് സയൻസ് കോളേജുകൾക്ക് പുതിയ കോഴ്സുകൾ നൽകാത്തതിലും പ്രതിഷേധിച്ച് സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ കണ്ണൂർ സർവകലാശാലയിലേക്ക് പ്രതിഷേധ മാർച്ച് നടത്തി.
കേരള സ്റ്റേറ്റ് സെൽഫ് ഫിനാൻസിങ് ആർട്സ് ആൻഡ് സയൻസ് കോളേജ് മാനേജ്മെൻ്റ്സ് അസോസിയേഷൻ കണ്ണൂർ യൂനിവേഴ്സിറ്റി കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ താവക്കരയിലെ യൂനിവേഴ്‌സിറ്റി ആസ്ഥാനത്തേക്ക് നടത്തിയ പ്രതിഷേധ മാർച്ചും ധർണയും വി.കെ സനോജ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. കണ്ണൂർ സർവകലാശാല വൈസ് ചാൻസിലർ ചില ദുർവാശിയുടെ അടിസ്ഥാനത്തിലുള്ള ഉത്തരവുകൾ പുറപ്പെടുവിക്കുകയാണെന്നും തെറ്റായ നയം തിരുത്താൻ വി.സി തയ്യാറവണമെന്നും അദ്ദേഹം പറഞ്ഞു.
സംയുക്ത സമരസമിതി ജനറൽ കൺവീനർ എം.പി.എ റഹീംഅധ്യക്ഷനായി.ഇ.പി കൃഷ്ണകുമാർ സ്വാഗതം പറഞ്ഞു. വിവിധ സംഘടന നേതാക്കളായ ഐ.വി ശിവരാമൻ, നിഷാന്ത്, ഷിനു പി തോമസ്, ടി പി അഖില, എം.സി അതുൽ, അഡ്വ. യൂനുസ്,ഫാ.ജോയ്, കെ. അനിൽകുമാർ, പ്രിയദർശൻ, ജയൻ എന്നിവർ സംസാരിച്ചു