കണ്ണൂർ റവന്യൂ ജില്ലാ ടി ടി ഐ കലോത്സവത്തിന് 18ന് തുടക്കമാകും 

കണ്ണൂർ റവന്യൂ ജില്ലാ ടി ടി ഐ കലോത്സവം ഓഗസ്റ്റ് 18, 19 തീയതികളിൽ കണ്ണൂരിൽ നടക്കുമെന്ന്സംഘാടകർ കണ്ണൂർ പ്രസ് ക് ളബ്ബിൽ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 

 

കണ്ണൂർ:കണ്ണൂർ റവന്യൂ ജില്ലാ ടി ടി ഐ കലോത്സവം ഓഗസ്റ്റ് 18, 19 തീയതികളിൽ കണ്ണൂരിൽ നടക്കുമെന്ന്സംഘാടകർ കണ്ണൂർ പ്രസ് ക് ളബ്ബിൽ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 19 ന് രാവിലെ9-30 ന് ശിക്ഷക് സദനിൽ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ: ബിനോയ് കുര്യൻ ഉദ്ഘാടനം ചെയ്യും. 19 ന് വൈകുന്നേരം അഞ്ചിന് സമാപന സമ്മേളനം ഉദ്ഘാടനം കോർപറേഷൻഡപ്യൂട്ടി മേയർ കെ പി താഹിറും നിർവ്വഹിക്കും

11 ടി.ടി.ഐ കളിൽ നിന്നായി 12 ഇനങ്ങളിൽ 300 ഓളം പേർ മൽസരിക്കും. വാർത്താ സമ്മേളനത്തിൽ ഡോ: എസ്.കെ.ജയദേവൻ,ഡി.ഡി.ഇ.വി.ദീപ,കെ.പി.സുനിൽകുമാർ , കെ.പി. പ്രജീഷ്, കെ.പി. ധനീഷ് കുമാർ എന്നിവർ പങ്കെടുത്തു