കണ്ണൂർ ടൗൺ സ്‌ക്വയറിലെ പാർക്കിങ് സ്ഥലത്ത് ഓഡിറ്റോറിയം നിർമ്മിക്കാനുള്ള പ്രവ്യത്തിയിൽ നിന്നും അധികൃത പിൻമാറി: ആർട്ടിസ്റ്റ് ശശികലയുടെ പോരാട്ടം വിജയിച്ചു

കണ്ണൂർ കളക്ടറേറ് മൈതാനത്തിന്റെ മുൻവശത്തുള്ള ടൗൺ സ്‌ക്വയറിലെ പാർക്കിംഗ് സ്ഥലം കയ്യേറി ഓഡിറ്റോറിയം നിർമ്മിക്കാനുള്ള നീക്കത്തിൽ നിന്നും കടുത്ത പ്രതിഷേധം ഉയർന്നതിനെ തുടർന്ന് ഒടുവിൽ അധികൃതർ പിന്മാറി.

 

കണ്ണൂർ: കണ്ണൂർ കളക്ടറേറ് മൈതാനത്തിന്റെ മുൻവശത്തുള്ള ടൗൺ സ്‌ക്വയറിലെ പാർക്കിംഗ് സ്ഥലം കയ്യേറി ഓഡിറ്റോറിയം നിർമ്മിക്കാനുള്ള നീക്കത്തിൽ നിന്നും കടുത്ത പ്രതിഷേധം ഉയർന്നതിനെ തുടർന്ന് ഒടുവിൽ അധികൃതർ പിന്മാറി.ഇവിടെ സ്ഥാപിച്ച കമ്പികൾ തിരിച്ചു ലോറിയിൽ കയറ്റി സ്ഥലം വിട്ടു. രാമചന്ദ്രൻ കടന്നപ്പള്ളി എം.എൽ.യുടെ ഒരു കോടി രൂപയുടെ പദ്ധതിയാണ് ഇതിലൂടെ നിലച്ചത്.

കേരള സംസ്ഥാന ഉപഭോക്തൃ കൗൺസിൽ കണ്ണൂർ ജില്ലാ പ്രസിഡണ്ട് ആർട്ടിസ്റ്റ് ശശികലയാണ് മൈതാനത്തിന്റെ മുഖസൗന്ദര്യം നഷ്ടപ്പെടുമെന്നും ഒപ്പം കണ്ണൂർ ജനതക്ക് ശുദ്ധവായു പ്രദാനം ചെയ്‌ത് ഒരു ഓക്സിജൻ പാർലറായി പ്രവർത്തിക്കേണ്ട മൈതാനങ്ങൾ ഇല്ലാതാക്കരുതെന്നും, നേരത്തെ മൈതാനത്ത് പാർക്കിംഗ് ആയി വിഭാവനം ചെയ്ത സ്ഥലം അതേപടി നിലനിർത്തണമെന്നും ആവശ്യപ്പെട്ട് കണ്ണൂർ ജില്ലാ കളക്ടർക്ക് നിവേദനം സമർപ്പിച്ചത്.ഇതുമാത്രവുമല്ല, മൈതാനത്ത് രണ്ട് ഓപ്പൺ സ്റ്റേജ് നില നിൽക്കെ കാടു കയറി കിടന്നിട്ടും അത് ഉപയോഗിക്കാതെ ചിലരുടെ സങ്കുചിത താല്പര്യങ്ങൾ സംരക്ഷിക്കാനാണ് ഇത്തരമൊരു തലതിരിഞ്ഞ പദ്ധതിയുമായി ഇറങ്ങി തിരിച്ചതെന്നും ശശികല ആരോപിച്ചു.
രണ്ട് വർഷം മുൻപെ തന്നെ ആർട്ടിസ്റ്റ് ശശികല ഇത് സംബന്ധിച്ച് മന്ത്രിയും എം.എൽ.എ യുമായ രാമചന്ദ്രൻ കടന്നപ്പള്ളിക്ക് പദ്ധതി ഉപേക്ഷിക്കണമെന്ന് കാണിച്ചു നിവേദനം നൽകിയിയിരുന്നു. എന്നാൽ ഇത് വക വെക്കാതെ അണിയറ പ്രവർത്തനം നടത്തി പദ്ധതി നടപ്പാക്കാൻ ശ്രമിച്ചതിനെതിരെ ശശികല കണ്ണൂർ ജില്ലാ കളക്ടർക്ക് നിവേദനം നൽകിയെങ്കിലും കളക്ടറും പരിഗണിക്കാതെ പ്രവൃത്തി തുടങ്ങാൻ പച്ചക്കൊടി കാണിക്കുകയായിരുന്നു.

ഇതേ തുടർന്ന് ആർട്ടിസ്റ്റ് ശശികല കണ്ണൂർ കോർപ്പറേഷനിലും മനുഷ്യാവകാശ കമ്മീഷനിലും പരാതി നൽകി. നിർമ്മാണപ്രവർത്തിക്ക് അനുമതി നൽകിട്ടുണ്ടോയെന്ന് വിവരാവകാശം വഴി കോർപ്പറേഷനിൽ നിന്ന് മറുപടി ആവശ്യപ്പെട്ട പ്രകാരം 'ഇല്ല'എന്ന് ലഭിച്ച മറുപടിയെ തുടർന്ന് പദ്ധതി നിർത്തിവെക്കാനുള്ള നടപടി ആവശ്യപ്പെട്ട് കോർപ്പറേഷനും നിവേദനം നൽകുകയായിരുന്നു.ഇതേ തുടർന്ന് കോർപ്പറേഷൻ നിർമ്മാണ ചുമതലയുള്ള  പി.ഡബ്ല്യു.ഡി ക്ക് നൽകിയ സ്റ്റോപ്പ്‌ മെമ്മോവിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ നാല് മാസത്ത നിയമയുദ്ധത്തിനൊടുവിൽ പ്രവർത്തി നിലച്ചിട്ടുള്ളത്.തുടർന്ന് ആർട്ടിസ്റ്റ് ശശികല പാതിവഴിയിൽ നിലച്ച മൈതാനം പൂർവ്വസ്ഥിതിയിൽ ആക്കി പാർക്കിംഗ് പുന:സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് വീണ്ടും കളക്ടർക്ക് നിവേദനം നൽകി.

ഒപ്പം ഒരുകോടിയോളം വരുന്ന പൊതു ഫണ്ട്‌ ഉപയോഗിച്ച് നിർമ്മിക്കുന്ന റൂഫ് ടോപ്പ് ഓഡിറ്റോറിയവും, ഓപ്പൺ സ്റ്റേജും ടോയ്ലറ്റ് സൗകര്യവും നിർമ്മിക്കുമ്പോൾ അടിസ്ഥാനപരമായ കോർപ്പറേഷന്റെ അനുമതി വാങ്ങാതെ യുള്ള നിയമലംഘനത്തിന് ഉത്തരവാദികളായ കണ്ണൂർ ജില്ലാ കളക്ടറിൽ നിന്നും, കരാർ ഏറ്റെടുത്ത  പി.ഡബ്ല്യു.ഡി യിൽ നിന്നും തുക തിരിച്ചു പിടിക്കുന്നതോടൊപ്പം മൈതാനം പൂർവ്വ സ്ഥിതിയിലാക്കാനുള്ള തുകയും കൂടി ഇവരിൽ നിന്ന് ഈടാക്കണമെന്ന് കാണിച്ച് കണ്ണൂർ വിജിലൻസ് ആൻഡ് ആന്റികറപ്ഷൻ ബ്യൂറോവിൽ പരാതി നൽകുകയും ചെയ്തു.ഇതിന്റെ അടിസ്ഥാനത്തിൽ അന്വേഷണം നടന്നു വരികയാണിപ്പോൾ.