വീട്ടുപറമ്പിൽ സൂക്ഷിച്ചിരുന്ന ചെങ്കൽ മെഷീൻ്റെ ഗിയർ ബോക്സ് മോഷണം പോയെന്ന പരാതിയിൽ പൊലിസ് കേസെടുത്തു
വീട്ടുപറമ്പില്‍ സൂക്ഷിച്ചിരുന്ന ചെങ്കല്ലുതട്ടുന്ന മെഷീന്റെ ഗിയര്‍ ബോക്‌സ് മോഷണം പോയെന്ന പരാതിയിൽ പൊലിസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. മോഷ്ടാവിൻ്റെ ദൃശ്യം നിരീക്ഷണ ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്.
Jun 16, 2024, 16:55 IST
കണ്ണൂർ: വീട്ടുപറമ്പില്‍ സൂക്ഷിച്ചിരുന്ന ചെങ്കല്ലുതട്ടുന്ന മെഷീന്റെ ഗിയര്‍ ബോക്‌സ് മോഷണം പോയെന്ന പരാതിയിൽ പൊലിസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. മോഷ്ടാവിൻ്റെ ദൃശ്യം നിരീക്ഷണ ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. ഇതു കേന്ദ്രീകരിച്ചാണ് പൊലിസ് അന്വേഷണം നടത്തിവരുന്നത്.
പെരിങ്ങോം കോട്ടൂളിലെ മാടക്ക ഹൗസിൽ ചന്ദ്രന്റെ (58) പരാതിയിലാണ് പൊലീസ് കേസെടുത്തത്. ഈക്കഴിഞ്ഞ ശനിയാഴ്ച രാത്രിയിലാണ് മോഷണം. ഞായറാഴ്ച രാവിലെയാണ് മെഷീനിന്റെ ഗിയര്‍ ബോക്‌സ് കാണാതായത് ശ്രദ്ധയിൽപ്പെട്ടത്. തുടര്‍ന്ന് ഒന്നര ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായെന്ന് കാണിച്ച് പോലീസിൽ പരാതി നൽകി.
ദിവസങ്ങൾക്ക് മുമ്പ് തകരാറുകൾ പരിഹരിച്ച് വീടിന് മുന്നില്‍ സൂക്ഷിച്ചിരുന്ന മെഷീനിന്റെ ഗിയര്‍ ബോക്‌സാണ് മോഷണം പോയത്. ശനിയാഴ്ച രാത്രി 12 മണിയോടെയാണ് മോഷണം നടന്നതെന്ന് സമീപത്തെ നിരീക്ഷണ ക്യാമറ ദൃശ്യങ്ങളിലുണ്ട്.