പയ്യന്നുർ താലുക്ക് ആശുപത്രിയിൽ ഫിസിഷ്യൻ ഇല്ലാതായിട്ട് പത്ത് മാസം; പയ്യന്നൂരിലെ ഭരണകൂടം കണ്ണ് തുറക്കണം

ഫിസിഷ്യനെ നിയമിക്കാത്ത ആരോഗ്യ വകുപ്പിന്റെ നടപടിയിലും, അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തണമെന്നും ആവിശ്യപ്പെട്ട് യുഡിഎഫ് പയ്യന്നുർ മുനിസിപ്പൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പയ്യന്നൂർ താലുക്ക് ആശുപത്രിക്ക് മുന്നിൽ ധർണ്ണ സമരം നടത്തി.

 

പയ്യന്നുരിലെ ഭരണകുടം കണ്ണ് തുറക്കണം എന്ന വിഷയത്തിൽ സ്ഥലം എം എൽ എ എന്ത് ഇടപെടലാണ് നടത്തിയതെന്ന് വ്യക്തമാക്കണമെന്ന്  മുനിസിപ്പൽ യു ഡി എഫ് ചെയർമാൻ  പി.ടി. മാത്യു പറഞ്ഞു. 

പയ്യന്നൂർ: പയ്യന്നുർ താലുക്ക് ആശുപത്രിയിൽ ഫിസിഷ്യൻ ഇല്ലാതായിട്ട് പത്ത് മാസത്തോളമായി.  ഫിസിഷ്യനെ നിയമിക്കാത്ത ആരോഗ്യ വകുപ്പിന്റെ നടപടിയിലും, അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തണമെന്നും ആവിശ്യപ്പെട്ട് യുഡിഎഫ് പയ്യന്നുർ മുനിസിപ്പൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പയ്യന്നൂർ താലുക്ക് ആശുപത്രിക്ക് മുന്നിൽ ധർണ്ണ സമരം നടത്തി. പയ്യന്നുരിലെ ഭരണകുടം കണ്ണ് തുറക്കണം എന്ന വിഷയത്തിൽ സ്ഥലം എം എൽ എ എന്ത് ഇടപെടലാണ് നടത്തിയതെന്ന് വ്യക്തമാക്കണമെന്ന്  മുനിസിപ്പൽ യു ഡി എഫ് ചെയർമാൻ  പി.ടി. മാത്യു പറഞ്ഞു. 

സമര പരിപാടിയിൽ എ രുപേഷ് അധ്യക്ഷത വഹിച്ചു. വി കെ ഷാഫി, എസ് എ ഷുക്കൂർ ഹാജി, എ പി നാരായണൻ, കെ ജയരാജ്, പി രത്നാകരൻ, വി പി സുഭാഷ് , കെ കെ ഫൽ​ഗുനൻ , വി സി നാരായണൻ , അഡ്വ :  ഡി കെ ​ഗോപിനാഥ് , വി കെ പി  ഇസ്മയൽ, വി എം പീതാംബരൻ, അത്തായി പത്മിനി, ഇ പി ശ്യാമള ,ഷമീമ ജമാൽ , കെ വി ഭാസ്കരൻ, വി വി ഉണ്ണികൃഷ്ണൻ, പി പി ദാമോദരൻ, എൻ ​ഗം​ഗാധരൻ, പി പ്രിയ എന്നിവർ പ്രസം​ഗിച്ചു.