കണ്ണൂർ തളിപ്പറമ്പ് ചൊറു ക്കള-ബാവുപ്പറമ്പ് റോഡ് തകർന്ന് ഗതാഗതം ദുഷ്കരം;അറ്റകുറ്റ പ്രവർത്തി വേഗത്തിൽ ആക്കണമെന്ന ആവശ്യം ശക്തം
വേനലിൽ പൊടി ശല്യവും മഴക്കാലത്ത് ചെളിയും നിറഞ്ഞ പൊട്ടിപൊളിഞ്ഞ റോഡിലൂടെയാണ് യാത്രക്കാർ പോകുന്നത്. കാൽനട യാത്ര പോലും ദുഷ്കരമായ സാഹചര്യത്തിൽ അറ്റകുറ്റ പ്രവർത്തി വേഗത്തിൽ ആക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്. തളിപ്പറമ്പ് ചൊറുക്കളയിൽ നിന്ന് ബാവുപ്പറമ്പിലേക്കുള്ള രണ്ടര കിലോമീറ്ററോളം ദൂരത്തിലാണ് റോഡ് പൊട്ടി പൊളിഞ്ഞ ഗതാഗതം ദുഷ്കരമായിരിക്കുന്നത്.
തളിപ്പറമ്പ : വേനലിൽ പൊടി ശല്യവും മഴക്കാലത്ത് ചെളിയും നിറഞ്ഞ പൊട്ടിപൊളിഞ്ഞ റോഡിലൂടെയാണ് യാത്രക്കാർ പോകുന്നത്. കാൽനട യാത്ര പോലും ദുഷ്കരമായ സാഹചര്യത്തിൽ അറ്റകുറ്റ പ്രവർത്തി വേഗത്തിൽ ആക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്. തളിപ്പറമ്പ് ചൊറുക്കളയിൽ നിന്ന് ബാവുപ്പറമ്പിലേക്കുള്ള രണ്ടര കിലോമീറ്ററോളം ദൂരത്തിലാണ് റോഡ് പൊട്ടി പൊളിഞ്ഞ ഗതാഗതം ദുഷ്കരമായിരിക്കുന്നത്. വർഷങ്ങലേറെയായി റോഡ് തകർന്നുകിടക്കുകയാണ്.കുഴി ഏതാണ് റോഡ് ഏതാണെന്നു തിരിച്ചറിയാനാകാത്ത അവസ്ഥയാണ്. വേനലിൽ പൊടി ശല്യവും മഴക്കാലത്ത് ചെളിയും നിറഞ്ഞ പൊട്ടിപ്പൊളിഞ്ഞ റോഡിലൂടെ പോകേണ്ട അവസ്ഥയാണ് ജനങ്ങൾക്ക്.
വാഹനങ്ങൾ കുഴികളിൽ വീണ് അപകടത്തിൽപ്പെടുന്നതും പതിവായിരിക്കുകയാണ്. കാൽനട യാത്ര പോലും ദുഷ്കരമാണ് ഇവിടെ.റോഡ് പ്രവർത്തിയുടെ ഉദ്ഘാടനം ഇലക്ഷന് മുന്നോടിയായി മുൻ എംഎൽഎ നിർവഹിച്ചെങ്കിലും ഇതെങ്ങും എത്തിയില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു.
എയർപോർട്ട് റോഡായി വികസിപ്പിക്കുന്നതിന്റെ ഭാഗമായി റോഡ് വീതികൂട്ടി മെക്കാഡം ടാർ ചെയ്യാനുള്ള പദ്ധതിയുണ്ടായിരുന്നു. നിലവിലെ റോഡിലെ അറ്റകുറ്റപ്രവർത്തി അനിശ്ചിതത്വത്തിലായത് ജനങ്ങളെ ഏറെ പ്രയാസത്തിലാക്കുകയാണ്. യാത്രക്കാരെയും കൊണ്ട് ഇതുവഴി പോകാൻ കഴിയാത്ത അവസ്ഥയിലാണ്. മെക്കാഡം റോഡെന്ന സ്വപ്നം യാഥാർഥ്യമാകുന്നതും കാത്തിരിക്കുകയാണ് നാട്ടുകാർ. എന്നാൽ അതുവരെ യാത്ര സുഗമമാക്കാൻ കുഴികളെങ്കിലും അടച്ച് റോഡ് ഗതാഗതയോഗ്യമാക്കണമെന്നാണ് ഓട്ടോ ഡ്രൈവർമാരും പറയുന്നു