തളിപ്പറമ്പില്‍ വെച്ച് നടക്കാനിരിക്കുന്ന സി.പി.ഐ(എം) കണ്ണൂർ ജില്ലാ സമ്മേളനത്തിന്‍റെ പതാക ദിനം ജനുവരി 21ന്

കണ്ണൂർ : തളിപ്പറമ്പില്‍ വെച്ച്  2025 ഫെബ്രുവരി 1,2,3 തീയ്യതികളില്‍  നടക്കുന്ന സി.പി.ഐ(എം) ജില്ലാസമ്മേളനത്തിന്‍റെ പതാക ദിനമായി ജനുവരി 21 ആചരിക്കും.

 

കണ്ണൂർ : തളിപ്പറമ്പില്‍ വെച്ച്  2025 ഫെബ്രുവരി 1,2,3 തീയ്യതികളില്‍  നടക്കുന്ന സി.പി.ഐ(എം) ജില്ലാസമ്മേളനത്തിന്‍റെ പതാക ദിനമായി ജനുവരി 21 ആചരിക്കും.

ഒക്ടോബര്‍ സോഷ്യലിസ്റ്റ് വിപ്ലവത്തിന്‍റെ നായകന്‍ മഹാനായ ലെനിന്‍റെ 100-ാം ചരമ വാര്‍ഷിക ദിനമാണ് ജനുവരി 21. ലെനിന്‍റെ ചരമവാര്‍ഷിക ദിനമായ ജനുവരി 21 ന് ജില്ലയിലെ 8877 കേന്ദ്രങ്ങളില്‍ ചെമ്പതാക ഉയരും.  സി.പി.ഐ.(എം)ന്‍റെ ജില്ലാ-ഏരിയാ-ലോക്കല്‍ കമ്മിറ്റി ഓഫീസുകളിലും, ബ്രാഞ്ച് കേന്ദ്രങ്ങളിലും, തളിപ്പറമ്പ് ഏരിയയിലെ 4433 പാര്‍ട്ടി അംഗങ്ങളുടെ വീടുകളിലും ജനുവരി 21 ന് രാവിലെ 8 മണിക്ക് പതാക ഉയര്‍ത്തും.

അതത് പ്രദേശത്തെ മുതിര്‍ന്ന പാര്‍ട്ടി സഖാക്കളാണ് പതാക ഉയര്‍ത്തുക.
പതാകദിനം വിജയിപ്പിക്കണമെന്ന് എല്ലാ ഘടകങ്ങളോടും, പാര്‍ട്ടി സഖാക്കളോടും സി.പി.ഐ(എം) ജില്ലാസെക്രട്ടറി എം വി ജയരാജന്‍ അഭ്യര്‍ത്ഥിച്ചു.