തുടർക്കഥയാകുന്നു ഈ യു ടേണിലെ അപകടം ; കണ്ണൂർ തളാപ്പിൽ കാറിടിച്ച് സ്കൂട്ടർ യാത്രക്കാരന് പരിക്ക്

കണ്ണൂർ : തളാപ്പ് ജോൺമിൽ റോഡിനു സമീപം കാർ സ്കൂട്ടറിൽ ഇടിച്ച് അപകടം. അപകടത്തിൽ സ്കൂട്ടർ യാത്രക്കാരന് പരിക്കേറ്റു.

കണ്ണൂർ : തളാപ്പ് ജോൺമിൽ റോഡിനു സമീപം കാർ സ്കൂട്ടറിൽ ഇടിച്ച് അപകടം. അപകടത്തിൽ സ്കൂട്ടർ യാത്രക്കാരന് പരിക്കേറ്റു.

കണ്ണൂർ തെക്കി ബസാറിൽ നിന്നും വരികയായിരുന്ന കാർ ആണ് സ്കൂട്ടറിൽ ഇടിച്ചത്. പരിക്കേറ്റയാളെ കണ്ണൂർ എ കെ ജി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ദേശീയപാതയിൽ ജോൺമിൽ റോഡിനു സമീപത്തെ യു ടേണിൽ അപകടം സ്ഥിരസംഭവമാണ്. നിരവധി അപകടങ്ങളാണ് ഇവിടെ ഉണ്ടാകുന്നത്.