‘കണ്ണൂരിലെ ടീച്ചർമാർ’ റോഡ്‌ ഷോ ഇന്ന്‌ 

സ്‌ത്രീ പോരാട്ടങ്ങളുടെ വേദികളിലെ നിറസാന്നിധ്യങ്ങളായ മൂന്നുപേർ, ദേശീയതലത്തിൽതന്നെ പൊതു രാഷ്ട്രീയ പ്രസ്ഥാനത്തിന്റെയും മഹിളാ പ്രസ്ഥാനത്തിന്റെയും ശ്രദ്ധേയരായ മൂന്ന്‌ അധ്യാപികമാർ

 

ഇതിൽ ശൈലജ ടീച്ചർ പേരാവൂരിൽനിന്നും ശ്യാമള ടീച്ചർ തളിപ്പറന്പിൽനിന്നും ഇക്കുറി നിയമസഭയിലേക്ക്‌ മത്സരിക്കുന്നവരാണ്‌.

തളിപ്പറമ്പ് ; സ്‌ത്രീ പോരാട്ടങ്ങളുടെ വേദികളിലെ നിറസാന്നിധ്യങ്ങളായ മൂന്നുപേർ, ദേശീയതലത്തിൽതന്നെ പൊതു രാഷ്ട്രീയ പ്രസ്ഥാനത്തിന്റെയും മഹിളാ പ്രസ്ഥാനത്തിന്റെയും ശ്രദ്ധേയരായ മൂന്ന്‌ അധ്യാപികമാർ ഒത്തുചേർന്ന്‌ നടത്തുന്ന റോഡ്‌ ഷോ ‘കണ്ണൂരിലെ ടീച്ചർമാർ’ ചൊവ്വാഴ്‌ച നടക്കും. 

വൈകിട്ട്‌ മൂന്നിന്‌ തളിപ്പറന്പ്‌ മുതൽ മയ്യിൽ ട‍ൗൺവരെ നടക്കുന്ന റോഡ്‌ ഷോയിൽ സിപിഐ എം കേന്ദ്രകമ്മിറ്റിയംഗങ്ങളായ പി കെ ശ്രീമതി ടീച്ചർ,  കെ കെ ശൈലജ ടീച്ചർ, ജില്ലാകമ്മിറ്റിയംഗം പി കെ ശ്യാമള ടീച്ചർ എന്നിവർ പങ്കെടുക്കും. 

ഇതിൽ ശൈലജ ടീച്ചർ പേരാവൂരിൽനിന്നും ശ്യാമള ടീച്ചർ തളിപ്പറന്പിൽനിന്നും ഇക്കുറി നിയമസഭയിലേക്ക്‌ മത്സരിക്കുന്നവരാണ്‌. റോഡ്‌ ഷോയിൽ തുറന്ന വാഹനത്തിൽ സഞ്ചരിക്കുന്ന നേതാക്കൾക്ക്‌ പിറകിൽ  നൂറുകണക്കിന്‌ മഹിളകൾ ഇരുചക്രവാഹനവുമായി റോഡ്‌ ഷോയിൽ അണിനിരക്കും. 

വഴിയിലുടനീളം അകന്പടിയായി ഡിജെപാർടിയുമുണ്ടാകും. റോഡ്‌ ഷോ ചെക്യാട്ടുകാവിൽ അവസാനിക്കും തുടർന്ന്‌ നേതാക്കളും പ്രവർത്തകരും ചേർന്ന്‌ മയ്യിൽ ട‍ൗണിലേക്ക്‌ പ്രകടനമായി നീങ്ങും.