ടാക്സ് കൺസൾട്ടന്റ്സ് ആൻഡ് പ്രാക്ടീഷണേർസ് അസോ: ഓണാഘോഷം നടത്തി

ടാക്സ് കൺസൾട്ടന്റ്സ് ആൻഡ് പ്രാക്ടീഷണേർസ് അസോസിയേഷൻകേരള കണ്ണൂർ യൂണിറ്റ് ഓണാഘോഷവും കുടുംബ സംഗമവും നടത്തി ആർട്ടിസ്റ്റ് ശശികല ഉദ്ഘാടനം ചെയ്തു.

 

കണ്ണൂർ: ടാക്സ് കൺസൾട്ടന്റ്സ് ആൻഡ് പ്രാക്ടീഷണേർസ് അസോസിയേഷൻകേരള കണ്ണൂർ യൂണിറ്റ് ഓണാഘോഷവും കുടുംബ സംഗമവും നടത്തി ആർട്ടിസ്റ്റ് ശശികല ഉദ്ഘാടനം ചെയ്തു.

കണ്ണൂർ പുതിയ ബസ്സ്സ്റ്റാന്റ് ബ്രോഡ്ബീൻ ഹോട്ടലിൽ നടന്ന ചടങ്ങിൽ യൂണിറ്റ് പ്രസിഡന്റ് നജീഷ് പി. അദ്ധ്യക്ഷത വഹിച്ചു.

സംസ്ഥാന കമ്മിറ്റി അംഗങ്ങളായ വി.ടി. വി രാഘവൻ, ഡി. ഷാഹുൽ ഹമീദ്, ടി.വി ജയരാജൻ, എം.സി പ്രശാന്ത് എന്നിവർ ആശംകൾ നേർന്നു. യൂണിറ്റ് സെക്രട്ടറി ശ്രീദീപ്.വി സ്വാഗതവും യൂണിറ്റ് വൈസ് പ്രസിഡന്റ് മുഹമ്മദ്‌ ഷാഫി ടി.വി നന്ദിയും പറഞ്ഞു. തുടർന്നു വിവിധ കലാമത്സരങ്ങളും അരങ്ങേറി. വിജയികൾക്കുള്ള സമ്മാനദാനവും ഓണസദ്യയും ഉണ്ടായി.