വയനാട് ദുരന്ത ബാധിതരെ സഹായിക്കാൻ ബൾബും സോപ്പു നിർമ്മാണവുമായി കണ്ണൂർ ചൊവ്വ ഹയർ സെക്കൻ്ററി സ്കൂളിലെ വിദ്യാർത്ഥികൾ
സമൂഹത്തിൽ കഷ്ടപ്പെടുന്നവർക്ക് തങ്ങളാൽ കഴിയുന്ന സഹായം ചെയ്യുവാൻ ഒരുങ്ങുകയാണ് ചൊവ്വ ഹയർ സെക്കൻ്ററി സ്കൂളിലെ നാഷണൽ സർവ്വീസ് സ്കീം യൂണിറ്റ് വളണ്ടിയർമാർ .എൽ .ഇ.ഡി ബൾബും സോപ്പും സോപ്പുല്പന്നങ്ങളും ഒഴിവു സമയങ്ങളിൽ നിർമ്മിച്ച് വില്പന നടത്തിക്കിട്ടുന്ന വരുമാനം സാന്ത്വന പ്രവർത്തനത്തിന് ഉപയോഗിക്കും.
കണ്ണൂർ : സമൂഹത്തിൽ കഷ്ടപ്പെടുന്നവർക്ക് തങ്ങളാൽ കഴിയുന്ന സഹായം ചെയ്യുവാൻ ഒരുങ്ങുകയാണ് ചൊവ്വ ഹയർ സെക്കൻ്ററി സ്കൂളിലെ നാഷണൽ സർവ്വീസ് സ്കീം യൂണിറ്റ് വളണ്ടിയർമാർ .എൽ .ഇ.ഡി ബൾബും സോപ്പും സോപ്പുല്പന്നങ്ങളും ഒഴിവു സമയങ്ങളിൽ നിർമ്മിച്ച് വില്പന നടത്തിക്കിട്ടുന്ന വരുമാനം സാന്ത്വന പ്രവർത്തനത്തിന് ഉപയോഗിക്കും.
ഇതിനായി ഉല്പന്നനിർമ്മാണ ശില്പശാല സംഘടിപ്പിച്ചു. ആദ്യം നിർമ്മിക്കുന്നവ വയനാട് ദുരിതാശ്വാസനിധിയിലേക്ക് നൽകും. റിട്ട.സംസ്ഥാന റിസോഴ്സ് ഗ്രൂപ്പ് അംഗം ജനു ആയിച്ചാൻകണ്ടി,കേരള എനർജി മാനേജ്മെൻറ് റിസോർഴ്സ് അംഗം പി.സുധീർ എന്നിവർ പരിശീലനം നൽകി.
പ്രിൻസിപ്പാൾ പി.കെ സരിത, ഹെഡ്മിസ്ട്രസ് എം.കെ ഷീജ, പ്രോഗ്രാം ഓഫീസർ ഡോ: എം.പി സജീവ്കമാർ, എം ഗിനീഷ്, കുമാരി അഞ്ജിമ എന്നിവർ സംസാരിച്ചു.ഇതിനകം അൻപതോളം വളണ്ടിയർമാരുടെ രക്ഷിതാക്കൾ രക്തദാനം നടത്തി ശ്രദ്ധേയമായതാണ് ചൊവ്വ ഹയർ സെക്കൻ്ററി സ്കൂൾ എൻ.എസ്.എസ് യൂണിറ്റ്.