കണ്ണൂരിൽ സ്കൂളിൽ കുഴഞ്ഞുവീണ വിദ്യാർത്ഥിനി ചികിത്സയ്ക്കിടെ മരണമടഞ്ഞു

സ്കൂളിൽ കുഴഞ്ഞുവീണു ചികിത്സയിലായിരുന്ന വിദ്യാർത്ഥിനി മരണമടഞ്ഞു.വെള്ളൂർ സ്കൂ‌ളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിനി കാങ്കോൽ കുണ്ടയം കൊവ്വൽ കുന്നുമ്പ്രത്തെഫിദ ഫാത്തിമ (13)യാണ് മരണമടഞ്ഞത്.

 

പയ്യന്നൂർ : സ്കൂളിൽ കുഴഞ്ഞുവീണു ചികിത്സയിലായിരുന്ന വിദ്യാർത്ഥിനി മരണമടഞ്ഞു.വെള്ളൂർ സ്കൂ‌ളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിനി കാങ്കോൽ കുണ്ടയം കൊവ്വൽ കുന്നുമ്പ്രത്തെഫിദ ഫാത്തിമ (13)യാണ് മരണമടഞ്ഞത്.

സ്കൂളിൽനിന്ന് കുഴഞ്ഞുവീണ വിദ്യാർത്ഥിനി മംഗ്ളൂർ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. ഇതിനിടെയാണ് മരണമടഞ്ഞത്. കുണ്ടയം കൊവ്വലിലെ സി.ഷഫീഖിന്റെയും ഒ.ടി. ജുബൈറയുടേയും മകളാണ്.
സഹോദരങ്ങൾ: നജ്‌മ ഫാത്തിമ.