കണ്ണൂരിൽ സഹപാഠിനിയായ വിദ്യാർത്ഥിനിയോട് സംസാരിച്ചതിന് പട്ടികജാതിക്കാരനായ വിദ്യാർത്ഥിയെ തല്ലിച്ചതച്ച കേസിലെ മൂന്ന് പ്രതികൾക്ക് ഒൻപതു വർഷം തടവും പിഴയും 

 

തലശേരി : സഹപാഠി നിയായ ഇതര സമുദായത്തിലെ പെൺകുട്ടിയോട് സംസാരിച്ച വൈരാഗ്യത്താൽ പട്ടികജാതിക്കാരനായ വിദ്യാർഥിയെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച കേസിൽ പ്രതികൾക്ക് ഒമ്പതുവർഷവും ഏഴുമാസവും തടവും 16,000 രൂപവീതം പിഴയും ശിക്ഷ വിധിച്ചു തളിപ്പറമ്പ് മാർക്കറ്റ് റോഡ് ചുള്ളിയോടൻ പൊട്ടിച്ചി ഹൗസിൽ സി.പി.മുഹമ്മദ് താഹ(34), അള്ളാംകുളം മണ്ടൻ കണ്ടീരകത്ത് ഹൗസിൽ എം.കെ.മജീദ് (42), ഫാറൂഖ് നഗർ കൊടിയിൽ ഹൗസിൽ കെ.താഹ യാസിൻ (33) എന്നിവരെയാണ് തലശേരി പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി കെ.ടി.നിസാർ അഹമ്മദ് വിവിധ വകുപ്പുകൾ പ്രകാരം ശിക്ഷിച്ചത്. 

രണ്ടാം പ്രതി തിരുവട്ടൂർകാരൻ ഹൗസിൽ കെ ടി മൺസൂർ വിചാരണക്ക് ഹാജരായില്ല. അഞ്ചാംപ്രതി പുഷ്പഗിരി സാജ് മൻസിലിൽ സാൻജിത് സയ്യിദിനെ വെറുതെവിട്ടു. പി ഴയടച്ചാൽ പരിക്കേറ്റ വിദ്യാർഥിക്ക് നൽകണമെന്ന് കോടതി നിർദേശിച്ചു.

തളിപ്പറമ്പ് സർസയ്യിദ് കോളേജിലെ ഒന്നാംവർഷ ബിഎ വിദ്യാർഥി ആലക്കോട് വട്ടക്കയം കുമ്പളങ്ങാനത്ത് ഹൗസിൽ ലാൽജിത്ത് കെ സുരേഷിനെ (19)യാണ് തട്ടിക്കൊണ്ടുപോയി മർദ്ദിച്ചത്. മൊബൈൽഫോണും പണവും പിടിച്ചുപറിക്കുകയും ചെയ്തു. ഇന്റേണൽ എക്‌സാം കഴിഞ്ഞ് ബസ് കാത്തുനിൽകുന്നതിനിടെ ഒന്നാംവർഷ ബികോം വിദ്യാർഥി നിയുമായിസംസാരിക്കുന്നതിനിടെയാണ് ബലമായി പിടിച്ചുകൊണ്ടുപോയത്. തളിപ്പറമ്പ് റോയൽ സ്‌കൂളിന് സമീപത്തെ ഗ്രൗണ്ടിൽ എത്തിച്ച് അടിച്ചുപരിക്കേൽപ്പിിക്കുകയും ചെയ്തു. 

ജാതിചോദിച്ചശേഷം ഇതര സമുദായക്കാരിയായ പെൺകുട്ടിയോട് മാത്രമേ സ്‌നേഹിക്കാൻ കിട്ടിയുള്ളുവെന്ന് ചോദിച്ചായിരുന്നു അടി. ഹയർസെക്കൻഡറിയിൽ ഒന്നിച്ച് പഠിച്ചവരായിരുന്നു വിദ്യാർഥികൾ. 2017 ഏപ്രിൽ നാലിന് പകൽ ഒന്നേകാലിന് തളിപ്പറമ്പ് മന്ന ജങ്ഷനിൽ ബസ്സ്റ്റോപ്പിനടുത്തുവച്ചായിരുന്നു അതിക്രമം. 17 സാക്ഷികളെ കോടതി വിസ്തരിച്ചു. 24 രേഖകളും ആറ് തൊണ്ടിമു തലുകളും പരിശോധിച്ചു. പട്ടിക ജാതി-പട്ടികവർഗ അതിക്രമം തടയൽ നിയമം ഉൾപ്പെടെ ചേർ ത്ത് തളിപ്പറമ്പ് എസ്‌ഐ ബിനു മോഹനാണ് കേസെടുത്തത്. ഡി വൈഎസ്പി കെ വി വേണുഗോപാൽ കുറ്റപത്രം സമർപ്പിച്ചു. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോ സിക്യൂട്ടർ കെ അജിത്കുമാർ ഹാജരായി. ഡിവൈ.എസ്.പിയുടെ സ്‌ക്വാഡ് അംഗങ്ങളായ സുരേഷ് കക്കറ, കെ.പ്രിയേഷ്, കെ.വി.രമേശൻ എന്നിവരും അന്വേഷണസംഘത്തിലുണ്ടായിരുന്നു.