കണ്ണൂരിലെ തെരുവ് ചിത്രകാരൻ കിഷോർ ഇനിഓർമ്മ ചിത്രം, നൊമ്പരത്തോട് കലാസ്നേഹികൾ

റോഡരികിലെ ചുവരുകളിൽ വർണക്കാഴ്ചകളൊരുക്കിയിരുന്നതെരുവ് ചിത്രകാരൻ കിഷോർ ഇനി ഓർമ്മ ചിത്രമായി മാറി അഴീക്കോട് പാലോട്ടുവയൽ സ്വദേശിയായ ചി ത്രകാരൻ കിഷോർ വർണങ്ങളുടെ ലോകം ഉപേക്ഷിച്ച് നിത്യതയിലേക്ക് മടങ്ങി.

 

അഴീക്കോട്: റോഡരികിലെ ചുവരുകളിൽ വർണക്കാഴ്ചകളൊരുക്കിയിരുന്നതെരുവ് ചിത്രകാരൻ കിഷോർ ഇനി ഓർമ്മ ചിത്രമായി മാറി അഴീക്കോട് പാലോട്ടുവയൽ സ്വദേശിയായ ചി ത്രകാരൻ കിഷോർ വർണങ്ങളുടെ ലോകം ഉപേക്ഷിച്ച് നിത്യതയിലേക്ക് മടങ്ങി. വീട്ടിൽകുഴഞ്ഞു വീണ കിഷോറിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല

ആദ്യകാല മാർബിൾ, ബേക്കറി, ഹോ ട്ടൽ, ബ്ലോക്ക് ബോർഡ് തൊഴിലാളിയാ ണ് ഈ ചിത്രകാരൻ. ചോക്കും കല്ലും പച്ചിലകളും വർണപ്പൊടികളും ഉപയോ ഗിച്ച് റോഡ് വക്കിലും ചുമരുകളിലുംമറ്റും കമനീയ ചിത്രങ്ങൾ വരയ്ക്കുമായിരുന്നു. ഈ ചിത്രങ്ങൾക്ക് ആരാധകരും ഏറെയാ യിരുന്നു. അധികമൊന്നും കിഷോർ സംസാരിക്കാറില്ല. ആരെങ്കിലും എ ന്തെങ്കിലും സഹായിച്ചാൽ അത് സന്തോഷത്തോടെ സ്വീകരിക്കും. 

കിഷോർ വരക്കുന്നിടത്തെന്നും വൻ ആൾക്കൂട്ടം പതിവാണ്. റോഡിൽ കാണുന്ന മാലിന്യങ്ങളടക്കം കിഷോർ നീക്കം ചെയ്യാറുണ്ട്.വർഷങ്ങളായി അഴീക്കോട് പുതപ്പാറയിലും പരിസരങ്ങളിലും വർണക്കാഴ് ച സമ്മാനിച്ച തെരുവു ചിത്രകാരൻ്റെ ആകസ്‌മിക വിയോഗം നാടിനും കലാ സ്നേഹികൾക്കും നൊമ്പരമായി മാറി. അച്ഛൻ: രാഘവൻ, അമ്മ: സരോജിനി.
സഹോദരങ്ങൾ: രാജേഷ് (റെയിൽവെ, മൈസൂർ), രേഖ.