കണ്ണൂർ പൊയിലൂരിൽ കളിക്കുന്നതിനിടെ സ്റ്റീൽ ബോംബ് പൊട്ടി 13 വയസുകാരന് പരുക്കേറ്റു
കൊളവല്ലൂർ പൊലിസ് സ്‌റ്റേഷൻ പരിധിയിലെപൊയിലൂരിൽ കളിക്കുന്നതിനിടെസ്റ്റീൽ ബോംബ് പൊട്ടി 13 വയസുകാരന് പരുക്കേറ്റു
May 5, 2026, 19:22 IST
പാനൂർ: കൊളവല്ലൂർ പൊലിസ് സ്‌റ്റേഷൻ പരിധിയിലെപൊയിലൂരിൽ കളിക്കുന്നതിനിടെസ്റ്റീൽ ബോംബ് പൊട്ടി 13 വയസുകാരന് പരുക്കേറ്റു. വടക്കെ പൊയിലൂരിൽ വാടക ക്വാർട്ടേഴ്സിൽ താമസിക്കുന്ന ദമ്പതികളുടെ മകൻ മുഹമ്മദ് ഷഹദി (13) നാണ് പരിക്കേറ്റത്. കളിക്കുന്നതിനിടെയാണ് സ്‌ഫോടനം.
സ്റ്റീൽ ബോംബ് എങ്ങനെ കുട്ടിക്ക് ലഭിച്ചുവെന്നതിനെ കുറിച്ച് കൊളവല്ലൂർ പൊലീസ് അന്വേഷണം തുടങ്ങി. പരിക്കേറ്റ കുട്ടിയെ തലശേരി ഇന്ദിരാ ഗാന്ധി സഹകരണ ആശുപത്രിയിലേക്ക് മാറ്റി. നിർമ്മാണത്തിന് ശേഷം ആരെങ്കിലും ഉപേക്ഷിച്ചതാവാം സ്റ്റീൽ ബോംബെ ന്നാ ണ് പൊലിസിൻ്റെ പ്രാഥമിക നിഗമനം. പ്രദേശത്ത് പൊലിസ് റെയ്ഡ് നടത്തിയെങ്കിലും മറ്റു ബോംബുകളൊന്നും കണ്ടെത്തിയിട്ടില്ല.