കണ്ണൂർ തെക്കി ബസാറിൽ യുവാവിന് കുത്തേറ്റു

 

കണ്ണൂർ : തെക്കി ബസാർ മക്കാനിയിൽ നിന്നും കത്തികൊണ്ടു കുത്തേറ്റ പരിക്കുകളോടെ യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചേലേരിമുക്ക് വടക്കെ മൊട്ടയിലെ സഫീന മൻസിൽ ഫിറോസിനെയാണ് (43) കണ്ണൂർ എ.കെ.ജിആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

ടി.പി കൃഷ്ണാനെന്നയാളാണ് കഴിഞ്ഞ ദിവസം തെക്കി ബസാർ മക്കാനിക്കടുത്ത് നിന്നും കുത്തി പരുക്കേൽപ്പിച്ചത്. പ്രായപൂർത്തിയാകാത്ത കുട്ടിയോടൊപ്പം കൃഷ്ണനെ കണ്ടത് ചോദ്യം ചെയ്ത വൈരാഗ്യത്തിലാണ് തന്നെ കുത്തി പരുക്കേൽപ്പിച്ചതെന്ന് ഫിറോസ്  പൊലിസിന് മൊഴി നൽകിട്ടുണ്ട്.

പൊലിസ് കേസെടുത്തതിനെ തുടർന്ന് ഒളിവിൽ പോയ പ്രതിക്കായി അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.