കണ്ണൂർ മതുക്കോത്ത് കാറിടിച്ചു സ്കൂട്ടർ യാത്രക്കാർ മരിച്ച സംഭവം: കാർ ഡ്രൈവർക്കെതിരെ പൊലിസ് കേസെടുത്തു
കണ്ണൂർ - മട്ടന്നൂർ റോഡിൽ മതുകോത്ത് കാറും സ്കൂട്ടറും കൂട്ടിയിടിച്ചു രണ്ടു പേര് മരിച്ച സംഭവത്തിൽ പൊലിസ് കേസെടുത്തു അപകടകരമായ വിധത്തിൽ കാർ ഓടിച്ച കാർ ഡ്രൈവർക്കെതിരെ പോലിസ് കേസെടുത്തു. ബന്ധുവായ അബ്ദുൾ റിയാസിൻ്റെ പരാതിയിലാണ് പൊലിസ് മന:പൂർവ്വമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തത്.
കണ്ണൂർ : കണ്ണൂർ - മട്ടന്നൂർ റോഡിൽ മതുകോത്ത് കാറും സ്കൂട്ടറും കൂട്ടിയിടിച്ചു രണ്ടു പേര് മരിച്ച സംഭവത്തിൽ പൊലിസ് കേസെടുത്തു അപകടകരമായ വിധത്തിൽ കാർ ഓടിച്ച കാർ ഡ്രൈവർക്കെതിരെ പോലിസ് കേസെടുത്തു. ബന്ധുവായ അബ്ദുൾ റിയാസിൻ്റെ പരാതിയിലാണ് പൊലിസ് മന:പൂർവ്വമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തത്.
സ്കൂട്ടർ യാത്രകരായ കാനച്ചേരി സിദീഖ് പള്ളിക്കു സമീപത്തെ നസീർ (54) വട്ടപ്പോയിൽ പന്നിയോട്ട് പുതിയ പുരയിൽ നൗഫൽ (34) എന്നിവരാണ് അതിദാരുണമായി മരിച്ചത്.ബുധനാഴ്ച രാത്രി 6.30 ന് മാതുകോത്തു വളവിലാലാണ് അപകടം നടന്നത്.
അപകടത്തിൽ മരണമടഞ്ഞവർ ഓടിച്ച സ്കൂട്ടർ പൂർണ്ണമായി തകർന്നു. കാറിൻ്റെ മുൻഭാഗവും തകർന്നിട്ടുണ്ട്. ചക്കരക്കൽ പൊലിസ് സ്റ്റേഷൻ കോംപൗണ്ടിലേക്ക് മാറ്റി. ചക്കരക്കൽ പൊലിസാണ് കേസ് അന്വേഷണം നടത്തിവരുന്നത്. അപകടത്തെ തുടർന്ന് കണ്ണൂർ - മട്ടന്നൂർ സംസ്ഥാന പാതയിൽ ഒരു മണിക്കൂറോളം വാഹനഗതാഗതം മുടങ്ങി കാറിൻ്റെ അമിത വേഗതയാണ് അപകടത്തിനിടയാക്കിയതെന്നാണ് പൊലിസിൻ്റെ പ്രാഥമിക നിഗമനം.