കണ്ണൂർ സഹോദയ എഡ്യൂ എക്സലൻസ് അവാർഡ് 2026 സംഘടിപ്പിച്ചു
വിദ്യാഭ്യാസ രംഗത്തെ മികച്ച സേവനവും സമർപ്പണവും നൽകിയവരെ ആദരിക്കുന്നതിനായി കണ്ണൂർ സഹോദയ സ്കൂൾ കോംപ്ലക്സിന്റെ ആഭിമുഖ്യത്തിൽ
കണ്ണൂർ: വിദ്യാഭ്യാസ രംഗത്തെ മികച്ച സേവനവും സമർപ്പണവും നൽകിയവരെ ആദരിക്കുന്നതിനായി കണ്ണൂർ സഹോദയ സ്കൂൾ കോംപ്ലക്സിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച "കണ്ണൂർ സഹോദയ എഡ്യൂ എക്സലൻസ് അവാർഡ് 2026" ചടങ്ങ് പയ്യാമ്പലത്തെ ഉർസുലൈൻ സീനിയർ സെക്കൻഡറി സ്കൂളിൽ വച്ച് വിപുലമായ രീതിയിൽ നടന്നു.സഹോദയ പ്രസിഡന്റ് കെ പി സുബൈർ ന്റെ അധ്യക്ഷതയിൽ. അസിസ്റ്റന്റ് കമ്മീഷണർ ഓഫ് പൊലീസ് ഡോ. നന്ദഗോപൻ എം. ഉദ്ഘാടനം ചെയ്തു.
കണ്ണൂർ സഹോദയയിൽ നിന്നും തെരഞ്ഞെടുത്ത മുപ്പത്തിയഞ്ചു പ്രിൻസിപ്പൽമാരെയും നൂറിൽപരം ആദ്യപകരെയും സേവനകാലയളൻവിന്റെയടിസ്ഥാനത്തിൽ പ്രത്യേക അവാർഡുകൾ നൽകി ആദരിച്ചു. മുൻ പ്രിൻസിപ്പൽമാരായ ദീപിക ജയ്ദാസ്, രസികാ ഭരതൻ, മോഹിനി രാജീവ് എന്നിവർക്ക് ലൈഫ് എച്ചിഎവ്മെന്റ്അവാർഡുകൾ നൽകി. സഹോദയ ടാലെന്റ്റ് സേർച്ച് പരീക്ഷയിൽ ഒന്നാം റാങ്ക് കരസ്‌തമാക്കിയ വിവിധ സ്കൂളുകളിലെ വിദ്യാർത്ഥിക്ക് കാശ് അവാർഡുകൾ വിതരണം ചെയ്തു
ട്രഷറർ സിസ്റ്റർ അർച്ചന പോൾ, കണ്ണൂർ സിറ്റി കോ-ഓർഡിനേറ്ററും സഹോദയ വൈസ് പ്രസിഡന്റുമായ ഗീതാഞ്ജലി സുനിൽ, ദീപിക ജയദാസ എന്നിവർ സംസാരിച്ചു. സമൂഹത്തിന് മികച്ച വിദ്യാഭ്യാസ സേവനം നൽകുന്ന അധ്യാപകരുടെയും വിദ്യാഭ്യാസ നേതാക്കളുടെയും ആത്മാർത്ഥ സേവനങ്ങളെ അംഗീകരിക്കുകയും ആദരിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് അവാർഡ് പദ്ധതി നടപ്പിലാക്കിയത്
പരിപാടിയിൽ കണ്ണൂർ സഹോദയ ജനറൽ സെക്രട്ടറി ടി. പി. സുരേഷ് പൊതുവാൾ സ്വാഗതം പറഞ്ഞു.വൈസ് പ്രസിഡന്റ് വിനോദ് കുമാർ കെ. ടി. നന്ദി രേഖപ്പെടുത്തി.