ബസുകളിലെ ഓഡിയോ, വീഡിയോ സംവിധാനം രണ്ടുദിവസത്തിനകം അഴിച്ചു മാറ്റണമെന്ന് കണ്ണൂർ ആർ ടി ഒ ; അമിത ശബ്ദമുള്ള ഹോണുകൾക്കും നിയന്ത്രണം
കണ്ണൂർ ജില്ലയിലെ ബസുകളിലുള്ള ഓഡിയോ, വീഡിയോ സംവിധാനങ്ങളും അമിത ശബ്ദം ഉണ്ടാക്കുന്ന ഹോണുകളും രണ്ടുദിവസത്തിനുള്ളിൽ പൂർണമായി അഴിച്ചു മാറ്റണമെന്ന് കണ്ണൂർ എൻഫോഴ്‌സ്‌മെന്റ് ആർ ടി ഒ അറിയിച്ചു.
Jun 27, 2025, 15:37 IST
കണ്ണൂർ : കണ്ണൂർ ജില്ലയിലെ ബസുകളിലുള്ള ഓഡിയോ, വീഡിയോ സംവിധാനങ്ങളും അമിത ശബ്ദം ഉണ്ടാക്കുന്ന ഹോണുകളും രണ്ടുദിവസത്തിനുള്ളിൽ പൂർണമായി അഴിച്ചു മാറ്റണമെന്ന് കണ്ണൂർ എൻഫോഴ്‌സ്‌മെന്റ് ആർ ടി ഒ അറിയിച്ചു. പരിശോധനയിലോ പരാതിയിലോ ഇത്തരത്തിലുള്ള നിയമ ലംഘനം കണ്ടെത്തിയാൽ വാഹനത്തിന് പെർമിറ്റ് ഫിറ്റ്‌നസ് റദ്ദാക്കും.
10000 രൂപ വരെയുള്ള ഉയർന്ന പിഴ ഈടാക്കും. ഡ്രൈവർക്കെതിരെ നടപടികൾ കൈക്കൊള്ളുമെന്നും ആർടിഒ അറിയിച്ചു. ഡോർ തുറന്നു വച്ച് സർവീസ് നടത്തുന്നതും എൻജിൻ ബോണറ്റിന്റെ മുകളിൽ യാത്രക്കാരെ ഇരുത്തി സർവീസ് നടത്തുന്നതും നിയമവിരുദ്ധമാണ്. ഇതിനെതിരെ വ്യപകമായ പരാതികൾ വരുന്നുണ്ട്. സീറ്റിന്റെ അടിയിൽ വലിയ സ്പീക്കർ ബോക്സ് പിടിപ്പിക്കുന്നത് യാത്രക്കാർക്ക് കാൽ നീട്ടി വച്ച് യാത്ര ചെയ്യുന്നതിന് ബുദ്ധിമുട്ട് ഉണ്ടാക്കുന്നു എന്നുള്ള പരാതിയും വ്യാപകമാണെന്നും ആർടിഒ അറിയിച്ചു.