കണ്ണൂർ റവന്യൂ ജില്ലാ സ്കൂൾ കലോത്സവ ലോഗോ പ്രകാശനം ചെയ്തു
നവംബർ 18 മുതൽ 22 വരെ കണ്ണൂരിൽ വെച്ച് നടക്കുന്ന കണ്ണൂർ റവന്യൂ ജില്ലാ സ്കൂൾ കലോത്സവ ലോഗോ പ്രകാശനം കണ്ണൂർ ജില്ലാ കളക്ടർ അരുൺ കെ വിജയൻ നിർവഹിച്ചു.
Nov 5, 2025, 18:44 IST
കണ്ണൂർ : നവംബർ 18 മുതൽ 22 വരെ കണ്ണൂരിൽ വെച്ച് നടക്കുന്ന കണ്ണൂർ റവന്യൂ ജില്ലാ സ്കൂൾ കലോത്സവ ലോഗോ പ്രകാശനം കണ്ണൂർ ജില്ലാ കളക്ടർ അരുൺ കെ വിജയൻ നിർവഹിച്ചു. കലക്ടറുടെ ചേംബറിൽ വച്ച് കണ്ണൂർ കോർപ്പറേഷൻ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സുരേഷ് ബാബു എളയാവൂരിന് നൽകിയാണ് ലോഗോ പ്രകാശിപ്പിച്ചത്.
മീഡിയ & പബ്ലിസിറ്റി കൺവീനർ വി വി രതീഷ് , ഭക്ഷണ കമ്മിറ്റി കൺവീനർ യു കെ ബാലചന്ദ്രൻ, കെ പി മനോജ് കുമാർ, കെ ഇസ്മയിൽ, ഷൈനേഷ്ചന്ദ്ര, ദേവേശൻ ചാത്തോത്ത്, ടി കെ രാജേഷ്, സുബൈർ തുടങ്ങിയവർ സംബന്ധിച്ചു. പൊടിക്കുണ്ട് സ്വദേശി വി. പി ജ്യോതിഷ് കുമാർ ആണ് ലോഗോ രൂപകല്പന ചെയ്തത്. കണ്ണൂർ നഗരത്തിലെ 15 വേദികളിലായി 15 ഉപജില്ലകളിലെ യുപി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളിലുള്ള വിദ്യാർത്ഥികളാണ് കലോത്സവത്തിൽ മാറ്റുരയ്ക്കുന്നത്.