കണ്ണൂർ റവന്യൂ ജില്ലാ കലോത്സവത്തിന് വർണാഭമായ തുടക്കം 

കണ്ണൂർ റവന്യൂ ജില്ലാ കലോത്സവം അസിസ്റ്റന്റ് കലക്ടർ എഹ്തെദ മുഫസിർ ഉദ്ഘാടനം ചെയ്തു. കണ്ണൂർ ജി.വി.എച്ച്.എസ് സ്പോർട്‌സ് സ്‌കൂളിൽ നടന്ന പരിപാടിയിൽ ഡിഡിഇ ഡി ഷൈനി അധ്യക്ഷയായി.

 

കണ്ണൂർ  : കണ്ണൂർ റവന്യൂ ജില്ലാ കലോത്സവം അസിസ്റ്റന്റ് കലക്ടർ എഹ്തെദ മുഫസിർ ഉദ്ഘാടനം ചെയ്തു. കണ്ണൂർ ജി.വി.എച്ച്.എസ് സ്പോർട്‌സ് സ്‌കൂളിൽ നടന്ന പരിപാടിയിൽ ഡിഡിഇ ഡി ഷൈനി അധ്യക്ഷയായി. നശാമുക്ത് ഭാരത് അഭിയാന്റെ ഭാഗമായുള്ള ലഹരി വിമുക്ത പ്രതിജ്ഞയും ഡി ഡി ഇ ചൊല്ലിക്കൊടുത്തു. സിനിമ, സീരിയൽ നടൻ ഉണ്ണിരാജ് ചെറുവത്തൂർ മുഖ്യാതിഥിയായി. ജില്ലയിലെ വിവിധ വിദ്യാലയങ്ങളിലെ വിദ്യാർഥികൾ സ്വന്തമായി രചിച്ച പുസ്തകങ്ങൾ നൽകിയാണ് വേദിയിൽ അതിഥികളെ സ്വാഗതം ചെയ്തത്.

ജില്ലാ സാമൂഹ്യ നീതി ഓഫീസർ പി ബിജു, എസ് എസ് കെ ജില്ലാ കോ ഓർഡിനേറ്റർ ഇ.സി വിനോദ്, വിദ്യാകിരണം ജില്ലാ കോ ഓർഡിനേറ്റർ കെ.സി സുധീർ, കണ്ണൂർ ഡയറ്റ് പ്രിൻസിപ്പൽ ഇൻ ചാർജ് ഡോ. കെ.പി രാജേഷ്, ഹയർ സെക്കൻഡറി അസി. കോ ഓർഡിനേറ്റർ ബി സ്വാതി, കണ്ണൂർ നോർത്ത് എ ഇ ഒ ഇബ്രാഹിം കുട്ടി രയരോത്ത്, എച്ച് എം ഫോറം കൺവീനർ പി.പി സുബൈർ, സ്‌കൂൾ പ്രധാനധ്യാപിക കെ ജ്യോതി, സ്വീകരണ കമ്മിറ്റി കൺവീനർ കെ.ടി സാജിദ് എന്നിവർ പങ്കെടുത്തു. പതിനഞ്ച് സബ്ജില്ലകളിൽ നിന്നായി ഒമ്പതിനായിരത്തിലധികം കുട്ടികൾ മത്സര രംഗത്തുണ്ട്. കലോത്സവം നവംബർ 22 ന് സമാപിക്കും.