കണ്ണൂരിൽ വോട്ടു ചെയ്യാൻ പോയ മധ്യവയസ്ക്കൻ വീട്ടിൽ മടങ്ങിയെത്തിയില്ലെന്ന് പരാതി
വോട്ടുചെയ്യാൻ പോയ മധ്യവയസ്ക്കൻ തിരികെ വന്നില്ലെന്ന്പരാതി.പുഴക്കുളങ്ങരയിലെ തൊണ്ടിവളപ്പിൽ ടി.വി. സന്തോഷ്‌കുമാറിനെയാണ്(48)കാണാതായത്.ഇന്നലെ രാവിലെ എട്ടുമണിക്ക് നഗരസഭ തെരഞ്ഞെടുപ്പിൽ വോട്ടുചെയ്യാൻ ചിറവക്കിലെ അക്കിപ്പറമ്പ് യു.പി.സ്‌കൂളിലേക്ക് പോയതായിരുന്നു.
Dec 12, 2025, 12:12 IST
തളിപ്പറമ്പ്: വോട്ടുചെയ്യാൻ പോയ മധ്യവയസ്ക്കൻ തിരികെ വന്നില്ലെന്ന്പരാതി.പുഴക്കുളങ്ങരയിലെ തൊണ്ടിവളപ്പിൽ ടി.വി. സന്തോഷ്‌കുമാറിനെയാണ്(48)കാണാതായത്.ഇന്നലെ രാവിലെ എട്ടുമണിക്ക് നഗരസഭ തെരഞ്ഞെടുപ്പിൽ വോട്ടുചെയ്യാൻ ചിറവക്കിലെ അക്കിപ്പറമ്പ് യു.പി.സ്‌കൂളിലേക്ക് പോയതായിരുന്നു.
വോട്ടു ചെയ്ത ശേഷം പണിക്ക് പോകുന്നതായി വീട്ടുകാരോട് പറഞ്ഞ് പോയ സന്തോഷ്‌കുമാർ തിരികെ വന്നില്ലെന്നാണ് പരാതി.മകൻ ടി.വി.അഭിറാമിന്റെ പരാതിയിൽ തളിപ്പറമ്പ് പോലീസ് കേസെടുത്തു.തെങ്ങുകയറ്റ തൊഴിലാളിയാണ് സന്തോഷ്‌കുമാർ. ഇദ്ദേഹത്തിൻ്റെ ഫോൺ സ്വിച്ചോഫ് ചെയ്ത നിലയിലാണ്.