കണ്ണൂരിൽ  മദ്രസാ വിദ്യാർത്ഥിയെ ഇസ്തിരിപ്പെട്ടി കൊണ്ട് പൊള്ളിച്ച അധ്യാപകൻ റിമാൻഡിൽ

മദ്രസാ വിദ്യാർത്ഥിയെ ഇസ്തിരി പെട്ടി കൊണ്ട് മാരകമായി പൊള്ളിക്കുകയും  രഹസ്യ ഭാഗത്ത് പച്ചമുളക് അരച്ച് തേക്കുകയും, ചെയ്തുവെന്ന കേസിലെ പ്രതിയായ അദ്ധ്യാപകൻ റിമാൻഡിൽ മലപ്പുറം താനൂർ ചാപ്പപ്പടിയിലെ  ഉമൈർ അഷ്‌റഫി (26)യെയാണ്  കണ്ണവം പോലിസ് ഇൻസ്പെക്ടർ കെ വി ഉമേഷും സംഘവും അറസ്റ്റ് ചെയ്തത്.

 

കൂത്തുപറമ്പ്:മദ്രസാ വിദ്യാർത്ഥിയെ ഇസ്തിരി പെട്ടി കൊണ്ട് മാരകമായി പൊള്ളിക്കുകയും  രഹസ്യ ഭാഗത്ത് പച്ചമുളക് അരച്ച് തേക്കുകയും, ചെയ്തുവെന്ന കേസിലെ പ്രതിയായ അദ്ധ്യാപകൻ റിമാൻഡിൽ മലപ്പുറം താനൂർ ചാപ്പപ്പടിയിലെ  ഉമൈർ അഷ്‌റഫി (26)യെയാണ്  കണ്ണവം പോലിസ് ഇൻസ്പെക്ടർ കെ വി ഉമേഷും സംഘവും അറസ്റ്റ് ചെയ്തത്.


കിണവക്കൽ കമ്പിത്തൂണിലെ ദർസിൽ വിദ്യാർത്ഥിയായിരുന്ന തിരുവനന്തപുരം വിഴിഞ്ഞം സ്വദേശിയെ പീഡിപ്പിച്ചുവെന്നാണ് കേസ്. സംഭവത്തിന്‌ ശേഷം ഇയാൾ ഒളിവിൽ കഴിഞ്ഞു വരികയായിരുന്നു. അറസ്റ്റു ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.