കണ്ണൂരിൽ 17 വയസുകാരിയെ വിവാഹ വാഗ്ദ്ധാനം നൽകി പീഡിപ്പിച്ചു ഗർഭിണിയാക്കിയ യുവാവ് പോക്സോ കേസിൽ റിമാൻഡിൽ

കണ്ണൂർ : വിവാഹ വാഗ്ദാനം നൽകിപ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ യുവാവ് പോക്സോ കേസിൽ അറസ്റ്റിൽ. മയ്യിൽ കൊളച്ചേരി സ്വദേശി അജേഷിനെ (33)യാണ് ഇൻസ്പെക്ടർ പി.സി.സഞ്ജയ്കുമാർ അറസ്റ്റു ചെയ്തത്.
 
വിവാഹ വാഗ്ദാനം നൽകി സ്റ്റേഷൻ പരിധിയിലെ 17 കാരിയെയാണ് കഴിഞ്ഞ വർഷം ആഗസ്ത് മുതൽ പ്രതിയുടെ വീട്ടിൽ വെച്ച്
പീഡിപ്പിച്ചത്.ഗർഭിണിയായതിനെ തുടർന്ന് പെൺകുട്ടി ചൈൽഡ് ലൈനിൽ വിവരമറിയിക്കുകയായിരുന്നു.

ചൈൽഡ് ലൈൻ പോലീസിൽ വിവരമറിയിച്ചതിനെ തുടർന്ന് പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തി. പോക്സോ നിയമപ്രകാരം കേസെടുത്ത പോലീസ് പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. അറസ്റ്റു ചെയ്ത് കണ്ണൂർകോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു.