കണ്ണൂരിൽ ഏഴു വയസുകാരിയെ പീഡിപ്പിച്ച വയോധികന് 36 വർഷം കഠിനതടവും പിഴയും

ഏഴുവയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച 77 കാരന് 36 വർഷം കഠിനതടവും രണ്ടരലക്ഷം രൂപപിഴയും ശിക്ഷ വിധിച്ചു. മുക്കോണത്തെ പുല്ലായിക്കൊടി വീട്ടിൽ കെ.പി.ഗോവിന്ദൻ നമ്പ്യാരെയാണ് തളിപ്പറമ്പ് അതിവേഗ പോക്‌സോകോടതി ജഡ്ജി ആർ.രാജേഷ് ശിക്ഷിച്ചത്.

 

കണ്ണൂർ : ഏഴുവയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച 77 കാരന് 36 വർഷം കഠിനതടവും രണ്ടരലക്ഷം രൂപപിഴയും ശിക്ഷ വിധിച്ചു. മുക്കോണത്തെ പുല്ലായിക്കൊടി വീട്ടിൽ കെ.പി.ഗോവിന്ദൻ നമ്പ്യാരെയാണ് തളിപ്പറമ്പ് അതിവേഗ പോക്‌സോകോടതി ജഡ്ജി ആർ.രാജേഷ് ശിക്ഷിച്ചത്. 2023 മെയ്, ജൂൺ മാസങ്ങളിലാണ് പീഡനം നടന്നത്. ആറ് കേസുകളിലായാണ് ശിക്ഷ.

മറ്റൊരു പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ഇയാളെ കണ്ണൂർ പോക്‌സോ കോടതി അടുത്തിടെ 20 വർഷം കഠിനതടവിന് ശിക്ഷിച്ചിരുന്നു. ഇതിന് പുറമെയാണ് 36 വർഷത്തെ ശിക്ഷ. അന്നത്തെ തളിപ്പറമ്പ് ഇൻസ്‌പെക്ടർ എ.വി.ദിനേശനും എസ്.ഐ പി.യദുകൃഷ്ണനുമാണ് കേസന്വേഷണം നടത്തി പ്രതിയെ അറസ്റ്റ്‌ചെയ്യുകയും കുറ്റപത്രം സമർപ്പിക്കുകയും ചെയ്തത്. പ്രോസിക്യൂഷന് വേണ്ടി പബ്ലിക്ക് പ്രോസിക്യൂട്ടർ അഡ്വ.ഷെറിമോൾ ജോസ് ഹാജരായി.