കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും മൊബൈൽ ഫോൺ മോഷണം പോയി 

കണ്ണൂർ റെയിൽവേ സ്റ്റേഷന്‍റെ ഒന്നാം പ്ലാറ്റ് ഫോമിൽ നിന്നും മൊബൈൽ ഫോൺ മോഷണം പോയി. വ്യാഴാഴ്ച്ച പുലർച്ചെ 1.30നും 5 നും ഇടയിലാണ് സംഭവം.

 

കണ്ണൂർ: കണ്ണൂർ റെയിൽവേ സ്റ്റേഷന്‍റെ ഒന്നാം പ്ലാറ്റ് ഫോമിൽ നിന്നും മൊബൈൽ ഫോൺ മോഷണം പോയി. വ്യാഴാഴ്ച്ച പുലർച്ചെ 1.30നും 5 നും ഇടയിലാണ് സംഭവം.

പെരിങ്ങോം സ്വദേശി കെ.വി. രഞ്ജിത്തിന്‍റെ മൊബൈലാണ് മോഷണം പോയത്.  ഒന്നാം പ്ലാറ്റ് ഫോമിലെ പേ ആന്‍റ് യൂസ് ടോയിലറ്റിന് സമീപത്ത് ചാർജ് ചെയ്യാൻ ഇട്ടിരുന്നതായിരുന്നു ഫോൺ. 19000 രൂപയുടെ ഓപ്പോ  എ 79 മോഡൽ ഫോണാണ് കള്ളൻ കവർന്നത്. കണ്ണൂർ റെയിൽവേ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.