കണ്ണൂർ റെയിൽവേ സ്റ്റേഷന് സമീപം മധ്യവയസ്ക്കൻ മരിച്ചനിലയിൽ
കണ്ണൂർ റെയിൽവേ സ്റ്റേഷന്റെ ബേ ലൈനിനു സമീപം നിർമാണം പൂർത്തിയായ ക്വാർട്ടേഴ്സിനുപുറത്ത് മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തി.ഇന്ന് കാലത്ത് എട്ടരയോടെയാണ് പൂർണ നഗ്നനായി ക്വാർട്ടേഴ്സിന് പുറത്ത് തറയിൽ കിടന്ന നിലയിൽ മൃതദേഹം കണ്ടെത്തിയത്.
Dec 23, 2024, 12:35 IST
കണ്ണൂർ: കണ്ണൂർ റെയിൽവേ സ്റ്റേഷന്റെ ബേ ലൈനിനു സമീപം നിർമാണം പൂർത്തിയായ ക്വാർട്ടേഴ്സിനുപുറത്ത് മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തി.ഇന്ന് കാലത്ത് എട്ടരയോടെയാണ് പൂർണ നഗ്നനായി ക്വാർട്ടേഴ്സിന് പുറത്ത് തറയിൽ കിടന്ന നിലയിൽ മൃതദേഹം കണ്ടെത്തിയത്.
ഇന്ന് രാവിലെ റെയിൽവേ സ്റ്റേഷൻ പേ പാർക്കിംഗ് നവീകരണ പ്രവൃത്തി സ്ഥലത്ത് ജോലിക്കെത്തിയവരാണ് മൃതദേഹം കണ്ടതിനെ തുടർന്ന് പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. കണ്ണൂർ ടൗൺ പൊലിസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടത്തി. മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.