കണ്ണൂർ റെയില്‍വേ മുത്തപ്പന്‍ ക്ഷേത്രത്തോട് ചേര്‍ന്ന് ആശുപത്രി നിര്‍മ്മിക്കാന്‍ നീക്കം; പ്രതിഷേധം ശക്തമാക്കുമെന്ന് ആക്ഷൻ കമ്മിറ്റി യോഗം

കണ്ണൂര്‍ റെയില്‍വേ മുത്തപ്പന്‍ ക്ഷേത്രത്തിനോട് ചേര്‍ന്ന് ആശുപത്രി നിര്‍മ്മിക്കാനുള്ള നീക്കത്തിനെതിരെ പ്രക്ഷോഭം ശക്തമാക്കാന്‍ ആക്ഷന്‍ കമ്മറ്റിയുടെ തീരുമാനം

 
Kannur Railway moves to build hospital near Muthappan temple Action Committee meeting says protest will be intensified

ആശുപത്രി നിര്‍മ്മിക്കുന്നതോടെ പതിറ്റാണ്ടുകളായി നടന്നു വരുന്ന ഉത്സവത്തിനും എല്ലാ ആഴ്ചയും ആയിരങ്ങള്‍ക്കുള്ള അന്നദാനവും തടസ്സപ്പെടും

കണ്ണൂര്‍: കണ്ണൂര്‍ റെയില്‍വേ മുത്തപ്പന്‍ ക്ഷേത്രത്തിനോട് ചേര്‍ന്ന് ആശുപത്രി നിര്‍മ്മിക്കാനുള്ള നീക്കത്തിനെതിരെ പ്രക്ഷോഭം ശക്തമാക്കാന്‍ ആക്ഷന്‍ കമ്മറ്റിയുടെ തീരുമാനം. മുത്തപ്പന്‍ ക്ഷേത്രത്തിനോടനുബന്ധിച്ചുള്ള പ്രധാനപ്പെട്ട പൊതുചടങ്ങുകള്‍ നടക്കുന്ന സ്റ്റേജ് ഉള്‍പ്പടെയുള്ള സഥലത്താണ് ആശുപത്രി നിര്‍മ്മിക്കുന്നത്. 

ആശുപത്രി നിര്‍മ്മിക്കുന്നതോടെ പതിറ്റാണ്ടുകളായി നടന്നു വരുന്ന ഉത്സവത്തിനും എല്ലാ ആഴ്ചയും ആയിരങ്ങള്‍ക്കുള്ള അന്നദാനവും തടസ്സപ്പെടും. യോഗത്തില്‍ റെയില്‍വേ മന്ത്രി, ഡിആര്‍എം തുടങ്ങിയവരെ നേരിട്ട് കണ്ട് വസ്തുതകള്‍ ശ്രദ്ധയില്‍പ്പെടുത്തി പ്രശ്‌ന പരിഹാരം കാണാന്‍ തീരുമാനിച്ചു. എം.കെ. വിനോദ്, കെ. പ്രമോദ്, ജിജു വിജയൻ, സന്തോഷ് മടയൻ തുടങ്ങിയവര്‍ സംസാരിച്ചു.