കണ്ണൂർ പുന്നാട് അപൂർവ്വമായ നാഗശലഭത്തെ കണ്ടെത്തി

പുന്നാട് അപൂർവ്വ ഇനം നാഗശലഭത്തെ കണ്ടെത്തി. പുന്നാട് സുരേഷ് ഹോട്ടൽ ഉടം നാരായണൻ്റെ വീട്ടുവളപ്പിലാണ് നാഗശലഭത്തെ കണ്ടെത്തിയത്.

 

ഇരിട്ടി:പുന്നാട് അപൂർവ്വ ഇനം നാഗശലഭത്തെ കണ്ടെത്തി. പുന്നാട് സുരേഷ് ഹോട്ടൽ ഉടം നാരായണൻ്റെ വീട്ടുവളപ്പിലാണ് നാഗശലഭത്തെ കണ്ടെത്തിയത്.

നാഗശലഭങ്ങള്‍ ഈ പ്രദേശങ്ങളില്‍ അപൂര്‍വ്വമായി മാത്രമാണ് കാണുന്നത്. വലിപ്പവും കാഴ്ചയില്‍ നാഗങ്ങളുടെ പുറമേയുള്ള ഡിസൈനുകളുമാണ് ഈ ശലഭത്തിന് നാഗശലഭമന്ന പേരു നല്‍കിയത്.

ചിറകിന്റെ അറ്റം നാഗങ്ങള്‍ പത്തി വിടര്‍ത്തുന്നതുപ്പോലെയും കാണപ്പെടുന്നു. ഇരു വശങ്ങളിലും ഇത്തരത്തില്‍ പത്തിയുടെ ആകൃതിയിലാണ് ചിറകുകള്‍. മുറ്റത്തേക്ക് പാറി വന്ന ചിത്രശലഭത്തിന് സാധാരണയില്‍ കൂടുതല്‍ വലിപ്പവുമുണ്ട്. ഇരു ചിറകുകള്‍ വിടര്‍ത്തിയുള്ള ആ ഇരിപ്പിലും ഒരു നാഗ രാജാവിന്റെ പദവിയുണ്ടെന്ന് പറയാം. വാട്സ്ആപ്പിൽ ഫോട്ടോ പ്രചരിച്ചതിനെ തുടർന്ന് ഇതിനെ കാണാൻ നിരവധിയാളുകളാണ് നാരായണൻ്റെ വീട്ടിലെത്തിയത്.