കണ്ണൂർ പി.എസ്.സി ഓഫിസിലെ മാർച്ചിലെ  സംഘർഷം : യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് തടവ് ശിക്ഷ വിധിച്ചു

യൂത്ത് കോൺഗ്രസ് നേതാക്കളായ സുദീപ് ജയിംസിനും വി രാഹുലിനും തടവ് ശിക്ഷ വിധിച്ചു. 2010 ൽ കണ്ണൂർ പി.എസ്.സി ഓഫിസിലെ മാർച്ചിലെ സംഘർഷവുമായി ബന്ധപ്പെട്ട കേസിലാണ് കണ്ണൂർ മജിസ്ട്രേറ്റ് കോടതി ഒന്നര വർഷം വീതം ശിക്ഷ വിധിച്ചത്. 

 

കണ്ണൂർ : യൂത്ത് കോൺഗ്രസ് നേതാക്കളായ സുദീപ് ജയിംസിനും വി രാഹുലിനും തടവ് ശിക്ഷ വിധിച്ചു. 2010 ൽ കണ്ണൂർ പി.എസ്.സി ഓഫിസിലെ മാർച്ചിലെ സംഘർഷവുമായി ബന്ധപ്പെട്ട കേസിലാണ് കണ്ണൂർ മജിസ്ട്രേറ്റ് കോടതി ഒന്നര വർഷം വീതം ശിക്ഷ വിധിച്ചത്. 

സുധീപ് ജെയിംസ് കെ.എസ്.യു ജില്ലാ പ്രസിഡൻ്റും വി.രാഹുൽ ജനറൽ സെക്രട്ടറിയുമായിരുന്നു. പി. എസ്. സി നിയമന തട്ടിപ്പിനെതിരെയായിരുന്നു സമരം. ഇരുവരും കോടതിയിൽ ഹാജരായി ജാമ്യം നേടി.