കണ്ണൂർ പ്രസ് ക്ലബ്ബ് ക്രിസ്മസ്, ന്യൂ ഇയർ ആഘോഷം നടത്തി

കേരള പത്രപ്രവർത്തക യൂണിയൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള ക്രിസ്മസ്, ന്യൂ ഇയർ ആഘോഷം സൺ ഷൈൻ ഹെറിറ്റേജിൽ വെച്ച് അഡ്വ. പി സന്തോഷ് കുമാർ എം പി ഉദ്ഘാടനം ചെയ്തു. 

 

കണ്ണൂർ : കേരള പത്രപ്രവർത്തക യൂണിയൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള ക്രിസ്മസ്, ന്യൂ ഇയർ ആഘോഷം സൺ ഷൈൻ ഹെറിറ്റേജിൽ വെച്ച് അഡ്വ. പി സന്തോഷ് കുമാർ എം പി ഉദ്ഘാടനം ചെയ്തു.  കെ വി സുമേഷ് എം എൽ എ മുഖ്യാതിഥിയായിരുന്നു. കണ്ണൂർ രൂപതാ ബിഷപ്പ് റൈറ്റ് റവ. ഡോ അലക്സ് വടക്കുംതല, സഹായ മെത്രാൻ റൈറ്റ് റവ. ഡോ. ഡെന്നീസ് കുറുപ്പശേരി എന്നിവർ ക്രിസ്മസ് സന്ദേശം നൽകി.  

കണ്ണൂർ രൂപതാ വികാരി ജനറൽ മോൺ ക്ലാരൻസ് പാലിയത്ത്, അഡ്വ. കെ കെ ബൽറാം, മാനുവൽ സിറിയക് എന്നിവർ സംസാരിച്ചു. ചടങ്ങിൽ പ്രസ് ക്ലബ്ബ് പ്രസിഡന്റ് സി സുനിൽകുമാർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി കബീർ കണ്ണാടിപ്പറമ്പ് സ്വാഗതവും ട്രഷറർ കെ സതീശൻ നന്ദിയും പറഞ്ഞു.