കണ്ണൂർ പ്രസ്സ് ക്ലബ്ബ് ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു

പ്രസ്സ് ക്ലബ്ബ് ഇഫ്താര്‍ സംഗമം കണ്ണൂര്‍ പ്രസ്സ് ക്ലബ്ബ് ഹാളില്‍ കോര്‍പേറഷന്‍ മേയര്‍ മുസ്ലീഹ് മഠത്തില്‍ ഉദ്ഘാടനം ചെയ്തു. പ്രസ്സ് ക്ലബ് പ്രസിഡൻറ് സി സുനിൽ കുമാർ അധ്യക്ഷനായി.

 

കണ്ണൂര്‍: പ്രസ്സ് ക്ലബ്ബ് ഇഫ്താര്‍ സംഗമം കണ്ണൂര്‍ പ്രസ്സ് ക്ലബ്ബ് ഹാളില്‍ കോര്‍പേറഷന്‍ മേയര്‍ മുസ്ലീഹ് മഠത്തില്‍ ഉദ്ഘാടനം ചെയ്തു. പ്രസ്സ് ക്ലബ് പ്രസിഡൻറ് സി സുനിൽ കുമാർ അധ്യക്ഷനായി. സിറ്റി പോലീസ് കമ്മിഷണര്‍ നിധിന്‍ രാജ് ഐപിഎസ് മുഖ്യാതിഥിയായി. അമീന്‍ സഖാഫി സുറൈജി തടിക്കടവ് ഇഫ്താര്‍ സന്ദേശം നല്‍കി. 

 പിആര്‍ഡി ഡപ്യൂട്ടി ഡയരക്റ്റര്‍ ഇ.കെ. പദ്മനാഭന്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പി.പി. വിനീഷ്, കണ്ണൂര്‍ കോര്‍പറേഷന്‍ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ സുരേഷ് ബാബു എളയാവൂര്‍, ചാര്‍ട്ടേഡ് അക്കൗണ്ടന്റ് പി.ജെ. ജേക്കബ് എന്നിവര്‍ ആശംസാ പ്രസംഗം നടത്തി. പ്രസ്സ് ക്ലബ്ബ്  സെക്രട്ടറി കബീര്‍ കണ്ണാടിപ്പറമ്പ് സ്വാഗതവും ട്രഷറര്‍ കെ. സതീശന്‍ നന്ദിയും പറഞ്ഞു.