ഉന്നത വിജയം നേടിയ മാധ്യമപ്രവർത്തകരുടെ മക്കളെ കണ്ണൂർ പ്രസ് ക്ലബ്ബ്  അനുമോദിച്ചു

ണ്ണൂർ പ്രസ് ക്ലബ്ബ്  "മികവ് 2026 " പരിപാടിയുടെ ഭാഗമായി എസ് എസ് എൽ സി ,പ്ളസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ മാധ്യമപ്രവർത്തകരുടെ മക്കളെ അനുമോദിച്ചു. കണ്ണൂർസിറ്റി പൊലീസ് കമ്മീഷണർ വിജയ ഭരത് റെഡ്ഡി ഉദ്ഘാടനം ചെയ്തു

 

കണ്ണൂർ:കണ്ണൂർ പ്രസ് ക്ലബ്ബ്  "മികവ് 2026 " പരിപാടിയുടെ ഭാഗമായി എസ് എസ് എൽ സി ,പ്ളസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ മാധ്യമപ്രവർത്തകരുടെ മക്കളെ അനുമോദിച്ചു. കണ്ണൂർസിറ്റി പൊലീസ് കമ്മീഷണർ വിജയ ഭരത് റെഡ്ഡി ഉദ്ഘാടനം ചെയ്തു. ഈക്കഴിഞ്ഞ എസ് എസ് എൽ സി പരീക്ഷയിൽ ഉന്നത വിജയം നേടിയ ടി. അലൈന , ജെ എസ് പ്രിഥ് വി , പ്ളസ്‌ ടുവിൽ മികവ് പുലർത്തിയ ഫിദഫാത്തിമ എൻ എം എന്നിവർ കണ്ണൂർ സിറ്റി പൊലിസ് കമ്മീഷണറിൽ നിന്നും പുരസ്കാരവും കാഷ് പ്രൈസും ഏറ്റുവാങ്ങി.

തന്റെ പഠന കാലത്ത് വിദ്യാലയങ്ങളിൽ റാങ്ക് സമ്പ്രദായംമാത്രമേഉണ്ടായിരുന്നുള്ളൂ വെന്നും ഇന്നത്തെപ്പോലെഗ്രേഡ് സമ്പ്രദായമുണ്ടായിരുന്നില്ലെന്നും സിറ്റി പൊലിസ് കമ്മീഷണർ വിജയ ഭരത് റെഡ്ഡി പറഞ്ഞു. നന്നായി പഠിക്കുന്ന  കുട്ടികളെ കണ്ടു വേണം ചുറ്റുപാടുള്ള കുട്ടികൾ വളരാനെന്നുംനിങ്ങൾക്ക് ലഭിച്ചത് പോലുള്ള അനുമോദനംഅവർക്കും നന്നായി പഠിക്കാൻ പ്രചോദനമാകണമെന്നും പഠനത്തോടൊപ്പം കലാ-കായിക മത്സരങ്ങളിലും മികവ് പുലർത്തണമെന്നും വിദ്യാർത്ഥികളെ സിറ്റി പോലീസ് കമ്മീഷണർ ഓർമ്മിപ്പിച്ചു. ചടങ്ങിൽ
പ്രസ്സ് ക്ലബ്പ്രസിഡണ്ട് സി സുനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി കബീർ കണ്ണാടിപ്പറമ്പ് സ്വാഗതം പറഞ്ഞു. ട്രഷറർ കെ സതീശൻ നന്ദി പറഞ്ഞു.