സാമൂഹ്യക്ഷേമ പെൻഷൻ അട്ടിമറിക്കുന്നതിനെതിരെഡിഫറൻ്റലി ഏബിൾഡ് പേഴ്സൺസ് വെൽഫെയർ ഫെഡറേഷൻ കണ്ണൂരിൽ പ്രതിഷേധ പ്രകടനം നടത്തി

വീടുകളിൽ എത്തിച്ചിരുന്ന സാമൂഹ്യ ക്ഷേമ പെൻഷൻ പദ്ധതി അട്ടിമറിക്കാനുള്ള യു.ഡി എഫ് സർക്കാറിൻ്റെ നീക്കത്തിനെതിരെ ഡിഫറൻ്റലി ഏബിൾഡ് പേഴ്സൺസ് വെൽഫെയർ ഫെഡറേഷൻ (DAWF) കണ്ണൂർ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി. ഡി എ ഡബ്ല്യുഎഫ് സംസ്ഥാന ട്രഷറർ പി
 

കണ്ണൂർ: വീടുകളിൽ എത്തിച്ചിരുന്ന സാമൂഹ്യ ക്ഷേമ പെൻഷൻ പദ്ധതി അട്ടിമറിക്കാനുള്ള യു.ഡി എഫ് സർക്കാറിൻ്റെ നീക്കത്തിനെതിരെ ഡിഫറൻ്റലി ഏബിൾഡ് പേഴ്സൺസ് വെൽഫെയർ ഫെഡറേഷൻ (DAWF) കണ്ണൂർ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി. ഡി എ ഡബ്ല്യുഎഫ് സംസ്ഥാന ട്രഷറർ പി.വി.ഭാസ്ക്കരൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് ടി.വി ഉണ്ണികൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡണ്ട് ടി.ജയകുമാർ , സംസ്ഥാന കമ്മറ്റി അംഗങ്ങളായ ഒ.വിജയൻ, എം.എം.സുരേന്ദ്രൻ , ജില്ലാ സെക്രട്ടറി എ.ഷിജു, ജില്ലാ ട്രഷറർ കെ. ശശിധരൻ എന്നിവർ പ്രസംഗിച്ചു.