കണ്ണൂരിൽ കുഴഞ്ഞുവീണ ബി.കോം  വിദ്യാർത്ഥിനി ചികിത്സയ്ക്കിടെ മരണമടഞ്ഞു

ശ്വാസതടസ്സത്തെ തുടർന്ന് ആശുപത്രിയിൽ പരിശോധനക്കിടെ കുഴഞ്ഞുവീണ ഇരിട്ടി അങ്ങാടിക്കടവ്

 

ഇരിട്ടി: ശ്വാസതടസ്സത്തെ തുടർന്ന് ആശുപത്രിയിൽ പരിശോധനക്കിടെ കുഴഞ്ഞുവീണ ഇരിട്ടി അങ്ങാടിക്കടവ് ഡോൺബോസ്കോ കോളജിലെ മൂന്നാം സെമസ്റ്റർ ബി.കോം കമ്പ്യൂട്ടർ ആപ്ലിക്കേഷൻ വിദ്യാർഥിനി കാസർഗോഡ് ഹൊസനഗഡി പുളിക്കാംപുറത്ത് അലീന റോയി (20) യാണ് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരണമടഞ്ഞത്.

പുളിക്കാംപുറത്ത് റോയി-റൂബി ദമ്പതികളുടെ മകളാണ്. സഹോദരങ്ങൾ: റോബിൻ, ആന്മരിയ. സംസ്കാരം വെള്ളിയാഴ്‌ച രാവിലെ 10ന് ഹൊസനഗഡി ഇൻഫന്റ് ജീസസ് പള്ളിയിൽ.