കണ്ണൂർ സ്വദേശി ഖത്തറിൽ നിര്യാതനായി

 

കണ്ണൂർ : ഹൃദയാഘാതത്തെ തുടർന്ന് കണ്ണൂർ സ്വദേശി ഖത്തറില്‍ മരിച്ചു. കണ്ണൂർ ചാലോട് മൂലക്കരി സ്വദേശി എ.കെ ലനീഷാണ്(44) ഖത്തറില്‍ മരണമടഞ്ഞത്.

ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു. പരേതനായ എം.കെ നാരായണന്റെ മകനാണ്. എ.കെ ലളിതയാണ് അമ്മ. ഭാര്യ ഷഗിന.

മകൻ: ദേവനന്ദ്. സഹോദരങ്ങള്‍: ലിഫ്ന, പരേതനായ ലിജേഷ്. നടപടികള്‍ പൂർത്തിയാക്കിയ ശേഷം വ്യാഴാഴ്ച രാത്രിയോടെ ദോഹയില്‍ നിന്നുള്ള വിമാനത്തില്‍ നാട്ടിലെത്തിച്ചു. വെള്ളിയാഴ്ച രാവിലെ 10 മണിക്ക് പയ്യാമ്പലത്ത് സംസ്കാരിച്ചു.