കണ്ണൂർ പരിയാരത്ത് വനിതാ പഞ്ചായത്ത് പ്രസിഡൻ്റിനെ പ്രാദേശിക വാട്സ്ആപ്പ് ഗ്രൂപ്പിലൂടെ അധിക്ഷേപിച്ചു ; 63 കാരൻ അറസ്റ്റിൽ

വനിതാ പഞ്ചായത്ത് പ്രസിഡൻ്റിനെ പ്രാദേശിക വാട്സ്ആപ്പ് ഗ്രൂപ്പിലുടെ അധിക്ഷേപിച്ച് ശബ്ദ സന്ദേശമയച്ചയാൾ അറസ്റ്റിൽ. പരിയാരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി. ഷീബയെയാണ് വ്യക്തിഗതമായി അധിക്ഷേപിച്ചത്.

 

പരിയാരം : വനിതാ പഞ്ചായത്ത് പ്രസിഡൻ്റിനെ പ്രാദേശിക വാട്സ്ആപ്പ് ഗ്രൂപ്പിലുടെ അധിക്ഷേപിച്ച് ശബ്ദ സന്ദേശമയച്ചയാൾ അറസ്റ്റിൽ. പരിയാരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി. ഷീബയെയാണ് വ്യക്തിഗതമായി അധിക്ഷേപിച്ചത്.

അമ്മാനപ്പാറ സ്വദേശി വിജയൻ(63)നെയാണ് പരിയാരം ഇൻസ്‌പെക്ടർ രാജീവൻ വലിയ വളപ്പിൽ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസമാണ് ഒരു പ്രാദേശിക വാട്‌സ്ആപ്പ് ഗ്രൂപ്പിൽ വിജയൻ അധിക്ഷേപം നിറഞ്ഞ പോസ്റ്റിട്ടത്. ഇതു വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടതിനെ തുടർന്നാണ് പഞ്ചായത്ത് പ്രസിഡൻ്റ് പൊലിസിൽ പരാതി നൽകിയത്. സ്ത്രീത്വത്തെ അപമാനിക്കുന്ന വിധത്തിൽ പ്രകോപനപരമായി പൊതുയിടത്തിൽ സംസാരിച്ചുവെന്നാണ് പരാതി.