കണ്ണൂർ പരിയാരം മെഡിക്കൽ കോളേജിനെ ഒരു മണിക്കൂറിൽ മുൾമുനയിൽ നിർത്തി ; ഒടുവിൽ ടോം തോംസൺ മരണത്തെ സ്വയം പുൽകി

താന്‍ ഇപ്പോള്‍ മരിക്കുമെന്ന് പറഞ്ഞ് 702-ാം വാര്‍ഡിന്റെ ഇടനാഴിയിലൂടെ അങ്ങോട്ടുമിങ്ങോട്ടും ഓടിയ ടോം തോംസണ്‍ ഒരു മണിക്കൂറോളം സമയം ഭീകരാന്തരീക്ഷം സൃഷ്ടിച്ച് പരിയാരത്തെ കണ്ണൂര്‍

 

കണ്ണൂർ : താന്‍ ഇപ്പോള്‍ മരിക്കുമെന്ന് പറഞ്ഞ് 702-ാം വാര്‍ഡിന്റെ ഇടനാഴിയിലൂടെ അങ്ങോട്ടുമിങ്ങോട്ടും ഓടിയ ടോം തോംസണ്‍ ഒരു മണിക്കൂറോളം സമയം ഭീകരാന്തരീക്ഷം സൃഷ്ടിച്ച് പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിനെ മുള്‍മുനയില്‍ നിര്‍ത്തി. രോഗികളും കൂട്ടിരിപ്പുകാരും ഇയാളുടെ ബഹളത്തില്‍ ഭയചകിതരായി. സുരക്ഷാജീവനക്കാരും രോഗികളോടൊപ്പം നില്‍ക്കുന്ന മറ്റ് കൂട്ടിരിപ്പുകാരും അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും വഴിപ്പെടാതെ കിഴക്കുഭാഗത്തെ സ്റ്റെയര്‍കേസിലൂടെ ജനല്‍ ഭാഗത്തേക്ക് കടന്ന ഇയാള്‍ താഴേക്ക് ചാടുമെന്ന് വിളിച്ചുപറഞ്ഞതോടെയാണ് പോലീസിനെയും അഗ്നിശമനസേനയെയും വിളിച്ചത്.

പയ്യന്നൂരില്‍ നിന്നും സ്റ്റേഷന്‍ ഓഫീസര്‍ സി.പി.രാജേഷിന്റെ നേതൃത്വത്തില്‍ കുതിച്ചെത്തിയ സംഘം ഇയാള്‍ നില്‍ക്കുന്നതിന് താഴെ വലവിരിച്ച് രക്ഷപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും വലയില്ലാത്ത ഭാഗത്തേക്ക് വന്ന് താഴേക്ക് ചാടുകയായിരുന്നു. കുടുംബപ്രശ്‌നങ്ങള്‍ കാരണം ഭാര്യയുമായി അകന്നുകഴിയുകയാണ് ടോം തോംസണ്‍. ഇവരുടെ വിവാഹമോചനകേസ് നടന്നുവരികയാണ് അതിന്റെ മാനസിക പ്രശ്‌നങ്ങല്‍കാരണം ഇയാള്‍ മയക്കുമരുന്ന് ഉപയോഗിച്ചതായി സംശയിക്കുന്നുണ്ടെന്ന് പൊലീസ് പറഞ്ഞു. മൃതദേഹം ഗവ.മെഡിക്കല്‍ കോളേജ് മോര്‍ച്ചറി ആശുപത്രിയിലേക്ക് മാറ്റി.