കണ്ണൂർ പാനൂരിൽ മധ്യവയസ്ക്കനെ ഹോളോബ്രിക്സ് കൊണ്ട് അടിച്ചു പരുക്കേൽപ്പിച്ച സംഭവം ; യുവാവിനെതിരെ കേസെടുത്തു 

ഹോട്ടൽ ജീവനക്കാരനുമായുണ്ടായ വാക്കുതർക്കത്തിനിടെ പിടിച്ചു മാറ്റിയതിലുള്ള വിരോധത്തിൽ മധ്യവയസ്കനെ ഹോളോബ്രിക്സ് കഷ്ണം കൊണ്ട് തലക്കടിച്ച് അപായപ്പെടുത്താൻ ശ്രമം പരാതിയിൽ നരഹത്യാ

 

 പാനൂർ : ഹോട്ടൽ ജീവനക്കാരനുമായുണ്ടായ വാക്കുതർക്കത്തിനിടെ പിടിച്ചു മാറ്റിയതിലുള്ള വിരോധത്തിൽ മധ്യവയസ്കനെ ഹോളോബ്രിക്സ് കഷ്ണം കൊണ്ട് തലക്കടിച്ച് അപായപ്പെടുത്താൻ ശ്രമം പരാതിയിൽ നരഹത്യാ ശ്രമത്തിനു പോലീസ് കേസെടുത്തു. പാലക്കൂൽ തമ്പുരാൻ ചാൽ എളൻകോട് സ്വദേശി സി. സുരേഷ് ബാബു (56)വിൻ്റെ പരാതിയിലാണ് വള്ളങ്ങാട് സ്വദേശി അജ്മലിനെതിരെ വധശ്രമത്തിന് പാനൂർ പോലീസ് കേസെടുത്തത്. 

29 ന് വൈകുന്നേരം 5.30 മണിക്ക് പാനൂർ മാർക്കറ്റിന് സമീപംലിബർട്ടി ഹോട്ടലിന് മുൻവശത്ത് വെച്ചായിരുന്നു സംഭവം. ഹോട്ടൽ ജീവനക്കാരനുമായി പ്രതിവാക് തർക്കത്തിൽ ഏർപ്പെട്ടപ്പോൾ പരാതിക്കാരൻ പിടിച്ചു മാറ്റിയതിലുള്ള വിരോധത്തിലായിരുന്നു സംഭവം. കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി.